‘പകര്‍ന്നാട്ടം’ പ്രകാശനത്തിന്

0
599

കോഴിക്കോട്: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കോട്ടയ്ക്കല്‍ ശശിധരന്റെ ‘പകര്‍ന്നാട്ടം’ പ്രകാശനത്തിനൊരുങ്ങുന്നു. ഒക്ടോബര്‍ 23ന് വൈകിട്ട് 4.30ന് കെപി കേശവമേനോന്‍ ഹാളില്‍ വെച്ചാണ് പരിപാടി നടക്കുന്നത്. ഡോ. ശശി തരൂര്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് പുസ്തകം നല്‍കി പ്രകാശനം നിര്‍വഹിക്കും. ഡോ. എന്‍പി വിജയകുമാര്‍ പുസ്തകം പരിചയപ്പെടുത്തും.

ഇംഗ്ലീഷ് അക്ഷരമാല പോലും പഠിക്കാന്‍ അവസരം ലഭിക്കാതിരുന്ന ഒരു ബാലന്‍ കഥകളിയുടെ ഇരുപത്തിനാല് മുദ്രകള്‍ മാത്രം സ്വായത്തമാക്കി കേംബ്രിഡ്ജ്, ഓക്‌സ്ഫഡ്, ഹാര്‍വാര്‍ഡ് തുടങ്ങിയ സര്‍വകലാശാലകളില്‍ അധ്യാപകനായി മാറിയ അസാധാരണ കഥയാണ് പുസ്തക രൂപത്തില്‍ എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here