‘എർത്തേൺ പോട്ടറി’ പ്രകാശിതമായി

0
411

ഷാർജ: ഉദിനൂർ സ്വദേശിനി മറിയം താഹിറയുടെ ഇംഗ്ലിഷ് കവിതാ സമാഹാരം ‘എർത്തേൺ പോട്ടറി’ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിൽ വെച്ച് പ്രകാശനം ചെയ്തു. ഷാർജയിൽ ബിസിനസ് നടത്തുന്ന ഉദിനൂർ സ്വദേശി ടി.എ റഹ്മത്തുള്ളയുടെയും തൃക്കരിപ്പൂർ സ്വദേശിനി വി.പി.പി ഫാത്തിമത്ത് സുഹറയുടേയും മകളായ മറിയം താഹിറ ഷാർജയിലെ ഔവർ ഓൺ ഇംഗ്ലിഷ് ഹൈസ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. നാൽപ്പതോളം കവിതകൾ ഉൾപ്പെടുന്ന ഈ സമാഹാരത്തിന്റെ പ്രസാധകർ ഡിസംബർ ബുക്സ് പയ്യന്നൂരാണ്. പുതിയ കാലത്തിന്റെ ഭാവുകത്വം പേറുന്ന ശക്തമായ കവിതകളാണ് മറിയം താഹിറയുടേതെന്ന് യുവ എഴുത്തുകാരൻ എവി സന്തോഷ് കുമാർ അവതാരികയിൽ രേഖപ്പെടുത്തുന്നു. കവിയും വിവർത്തകനുമായ സിഎം രാജനാണ് പുസ്തകത്തിന് പഠനം തയ്യാറാക്കിയിരിക്കുന്നത്. ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ നടന്ന ചടങ്ങിൽ പ്രമുഖ ആംഗലേയ കവി ഇദ്രിസ് മിയേഴ്സ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഹേമലതാ തവാനി, സ്കൂൾ സൂപ്പർവൈസർ മോയീൻ ഖാന്‍ എന്നിവർ ചേർന്ന് പുസ്തകം ഏറ്റുവാങ്ങി.

 

LEAVE A REPLY

Please enter your comment!
Please enter your name here