Homeവായനമഴ നനഞ്ഞ അക്ഷരങ്ങൾ

മഴ നനഞ്ഞ അക്ഷരങ്ങൾ

Published on

spot_imgspot_img

സഹർ അഹമ്മദ്

പുസ്തകം : മഴ നനഞ്ഞ അക്ഷരങ്ങൾ
രചന: അമീൻ പുറത്തീൽ
പ്രസാധകർ: ലോഗോസ് ബുക്സ്
വില: 100 രൂപ
പേജ്: 79

എഴുപത്തിനാല് മിനിക്കഥകളുടെ സമാഹാരമാണ് അമീൻ പുറത്തീലിന്റെ “മഴ നനഞ്ഞ അക്ഷരങ്ങൾ”. പൊതുവെ കുഞ്ഞൻ രൂപത്തിലാണെങ്കിലും ചിന്തകളുടെ, സ്ഫോടനത്തിന്റെ വിത്തുകൾ പേറുന്നതാണ് അമീനിന്റെ ഓരോ കഥകളും. അതിൽ നിന്ന് ഏറെ വ്യത്യസ്തമല്ല ഈ സമാഹാരത്തിലെ കഥകളും.

“ചെറിയ ചെറിയ വരികളിലൂടെയും ധ്വനിരൂപങ്ങളിലൂടെയും ആക്ഷേപഹാസ്യവും പരിഹാസവും വിമർശനവും കലർത്തി സാമൂഹ്യ പ്രശ്നങ്ങളിലിടപെടുകയും അവ പലപ്പോഴും വ്യംഗ്യമായും അർധവിരാമമായും അപൂർണ്ണ വിരാമമായും വായനക്കാരന്റെ ചിന്തയിലേക്കെറിയുകയും ചെയ്യുമ്പോൾ താൻ കൈകാര്യം ചെയ്യുന്ന മിനിക്കഥ എന്ന തട്ടകത്തിന്റെ ഉത്തരവാദിത്വത്തോട് കൂടുതൽ ജാഗ്രത്താവുകയാണ് അമീൻ.” എന്ന് പുസ്തകത്തിന്റെ പഠനത്തിൽ മുസ്തഫ കീത്തടത്ത് അഭിപ്രായപ്പെടുന്നു.അമീനിന്റെ കഥകളെ പ്രശസ്ത കഥാകൃത്ത് വി.എച്ച്. നിഷാദ് ഇങ്ങനെ വായിച്ചെടുക്കുന്നു…
“ഒരു നേടുവീർപ്പായോ കണ്ണുനീർ തുള്ളിയായോ നിലവിളിയായോ ഇല്ലെങ്കിൽ വിലാപസ്വരമായോ ഒക്കെ പരിഭാഷപ്പെടുത്തേണ്ടി വരുന്ന ചില ജീവിതങ്ങളുണ്ട് നമുക്ക് മുന്നിൽ. അമീൻ പുറത്തീൽ എന്ന കഥാകാരനാകട്ടെ ഭാവനയിലേക്കാണ് ഈ വിഭവങ്ങളെയെല്ലാം തർജ്ജമ ചെയ്യുന്നത്. അവിടെയത് കഥകളുടെ പ്രച്ഛന്ന വേഷം ധരിക്കുകയാണ്. സർഗാത്മകതയുടെ ഒരു നിയോഗമാണത്.”

മഴ പെയ്യുന്ന ഒരു രാത്രിയിൽ കഥാകൃത്തിന്റെ വീട്ടിൽ നടക്കുന്ന സംഭവങ്ങളും, അദ്ദേഹം തന്റെ ഭാര്യയുമായി നടത്തുന്ന സംഭാഷണങ്ങളുമാണ് “മഴ നനഞ്ഞ അക്ഷരങ്ങൾ” എന്ന കഥയുടെ ഇതിവൃത്തം. പ്രകൃതിയെ വർണ്ണിച്ചു തുടങ്ങുന്ന കഥ പെട്ടെന്ന് ഗതി മാറി കാലികമായ പ്രശ്നങ്ങളിലേക്ക് വായനക്കാരനെ കൊണ്ടുപോവുന്നു. ലളിതമായ ഭാഷയിലുള്ള ആവിഷ്ക്കാരവും അക്ഷരങ്ങളെ ഉൾപ്പെടെ കഥാപാത്രമാക്കി മാറ്റിയതും കഥയ്ക്ക് കൂടുതൽ ഭംഗി നൽകുന്നുണ്ട്. നേരിന്റെ അക്ഷരങ്ങളെ ഭയക്കുന്ന ഫാസിസ്റ്റ് സംഘടനകൾ, അവയെ ഇല്ലായ്മ ചെയ്യാൻ നടത്തുന്ന ശ്രമങ്ങൾ എഴുത്തുകാരൻ മനോഹരമായി അവതരിപ്പിക്കുന്നു.“ബാലികയെ പീഡിപ്പിച്ച് ഗർഭിണി ആക്കിയതിന് അയാൾക്കെതിരെ കേസ്. തെളിവ് ഹാജരാക്കാത്തതിനാൽ കോടതി അയാളെ വെറുതെ വിട്ടു. അവിഹിത ബന്ധത്തിൽ ഏർപ്പെട്ടതിന് അവൾക്ക് ശിക്ഷ! തെളിവ് നശിപ്പിക്കാൻ അവൾക്കായിരുന്നില്ല.”

കുറ്റവും ശിക്ഷയുമെന്ന കഥ സ്ത്രീപക്ഷ രചനയാണ്. നമ്മുടെയൊക്കെ കൺമുൻപിൽ പലപ്പോഴായി വന്നു പോയ ചില ജീവിതങ്ങളെ / സംഭവങ്ങളെ വളരെ ചുരുങ്ങിയ വാക്കുകളിൽ വായനക്കാരുടെ ശ്രദ്ധയിലേക്ക് കൊണ്ടു വരാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. എല്ലായ്പ്പോഴും അവളെ മാത്രം ചോദ്യം ചെയ്യുന്ന, ക്രൂശിക്കുന്ന പൊതുബോധത്തെ കഥാകൃത്ത് ചോദ്യം ചെയ്യുന്നുണ്ട്.

“ആധാരമെഴുതിയ മുദ്രക്കടലാസ് കയ്യൊപ്പ് വെക്കാനായി ഉമ്മാക്ക് നേരെ നീട്ടിക്കൊണ്ട് രജിസ്ട്രാർ ചോദിച്ചു. ‘ഇഷ്ടദാനമല്ലേ?’ ഉമ്മ രജിസ്ട്രാറെ രൂക്ഷമായി നോക്കി. ‘ഇഷ്ടണ്ടായിട്ട് കൊടുക്കുന്നതൊന്നല്ല. മോളെ പുയാപ്ല കൊയപ്പാക്ക്ന്നായിട്ടാ..'”

വ്യക്തിബന്ധങ്ങളിലുണ്ടാവുന്ന കയ്പേറിയ അനുഭവങ്ങളെ, അവയിലെ പൊള്ളുന്ന നോവുകളെ കുറഞ്ഞ വാക്കുകളിൽ വിവരിക്കുന്നുണ്ട് “ഇഷ്ടദാനം” എന്ന കഥ. കഥയുടെ പേര് പോലും മിനിക്കഥയുടെ ധ്വനിഭാഷയെ പൂർണമാക്കുന്നു. അരചാൺ വയറിന് വേണ്ടി നിലപാടുകളിൽ ആശയങ്ങളിൽ വെള്ളം ചേർക്കുന്ന വർത്തമാന കാലത്തെ വിമർശനപരമായി സമീപിക്കുന്നുണ്ട് വിപ്ലവമെന്ന കഥ.“ഇപ്പോൾ നീ, ഖബറിൽ കിടക്കുന്ന എനിക്ക് മീതെ മണ്ണിടുന്നു. ഇന്നലെ എന്റെ കഞ്ഞിയിൽ മണ്ണിട്ടതും നീ..”

ജീവിച്ചിരിക്കുമ്പോൾ ചേർത്തുപിടിക്കാതെ പരമാവധി ദ്രോഹിക്കുകയും, ഒടുവിൽ മരണപ്പെട്ടതിന് ശേഷം അവരെയോർത്ത് വിലപിക്കുകയും ചെയ്യുന്ന കാഴ്ചകളെ മണ്ണ് എന്ന കഥയിലൂടെ കഥാകൃത്ത് വരച്ചിടുന്നു. സോഷ്യൽ മീഡിയ കാലത്ത് നാം വെച്ചു പുലർത്തുന്ന കപടതയെ അങ്ങേയറ്റം പരിഹസിക്കുന്ന / വിമർശിക്കുന്ന കഥയാണ് “വൈറൽ ചിത്രം”. എന്തും വൈറലാക്കുവാൻ മത്സരിക്കുന്നതിനിടയിൽ നാം സൗകര്യപൂർവ്വം മറക്കുന്ന കാഴ്ചകളിലേക്ക് കണ്ണ് തുറക്കാൻ ഈ കഥയിലൂടെ എഴുത്തുകാരൻ പ്രേരിപ്പിക്കുന്നു.

sahar-ahammed
സഹർ അഹമ്മദ്

ആർത്തി പൂണ്ടു ഭൂമി മൊത്തം സ്വന്തമാക്കാൻ നടക്കുന്ന മനുഷ്യന് ഭൂമി ആറടി മണ്ണ് സമ്മാനിക്കുന്നതാണ് “ഭൂമി” എന്ന കഥ. “മണ്ണ് കൊണ്ടല്ലാതെ മനുഷ്യന്റെ വയറ് നിറയില്ല.” എന്ന മനുഷ്യന്റെ ആർത്തിയെ കുറിച്ചുള്ള പ്രവാചക വചനത്തെ ഒരിക്കൽ കൂടി അടിവരയിടുന്നു അമീനിന്റെ കഥ. ജീവിതത്തിൽ പലതുമാവാനുള്ള തന്ത്രപ്പാടിനിടയിൽ നാം മറന്നുപോയ “മനുഷ്യനാവുക’ എന്ന വലിയ തത്വത്തെ ഒരു ചെറിയ കുട്ടിയുടെ നിഷ്കളങ്കമായ മറുപടിയിലൂടെ അവതരിപ്പിക്കുന്നുണ്ട് “കുട്ടിയുടെ ആഗ്രഹം” എന്ന കഥ.

അമീനിന്റെ കഥകളൊക്കെ ഒരേസമയം കാവ്യാത്മകവും ബിംബങ്ങളുടെ ധ്വനിഭാഷ കൊണ്ട് മികച്ചു നിൽക്കുന്നവയാണ്. അമീൻ പുറത്തീൽ എന്ന എഴുത്തുകാരനിൽ നിന്ന് ഇനിയും മികച്ച രചനകൾ പ്രതീക്ഷിക്കുന്നു. നന്മകൾ നേരുന്നു, ഒപ്പം പ്രാർത്ഥനയും.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

More like this

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...