ബൊമ്മ

0
730
athmaonline-kureeppuzha-bomme

കവിത

കുരീപ്പുഴ ശ്രീകുമാർ

അറിയാനില്ലൊരുപായം
അതീവ സുന്ദര നടനം
മാന്ത്രിക വചനം
യാന്ത്രിക ചലനം
അരയ്ക്കു കെട്ടിയ കാണാച്ചരടിൽ
കൊരുത്തനക്കും വിരലേ
അഴിച്ചു നോക്കൂ തിരിഞ്ഞു ഞാൻ നിൻ
മുഖത്തു തന്നെ തകർക്കും.
ഞാനും നീയും നമ്മളുമെല്ലാ-
മാരുടെ കയ്യിലെ ബൊമ്മ?

athmaonline-kureeppuzha-sreekumar-bomma
ഇല്ലസ്ട്രേഷൻ : സുബേഷ് പത്മനാഭൻ

കുരീപ്പുഴ ശ്രീകുമാർ

ആധുനികാനന്തരതലമുറയിലെ ശ്രദ്ധേയനായ മലയാളകവി. കൊല്ലം ജില്ലയിലെ കുരീപ്പുഴയിൽ 1955 ഏപ്രിൽ 10-ന്‌ പി.എൻ. ശാസ്ത്രിയുടേയും കെ.കമലമ്മയുടേയും മകനായി ജനിച്ചു. ആഫ്രോ ഏഷ്യൻ യങ്ങ് റൈറ്റെഴ്സ് കോൺഫറൻസിൽ ഇന്ത്യയേയും, ദേശീയ കവിസമ്മേളനത്തിൽ മലയാളത്തേയും പ്രതിനിധീകരിച്ചിട്ടുണ്ട് . കൂട്ടുകാരി-കെ.സുഷമകുമാരി, മകൻ-നെസിൻ.

പുരസ്കാരങ്ങൾ
കേരള സർവ്വകലാശാലാ യുവജനോത്സവത്തിൽ കവിതാരചനയ്ക്ക് ഒന്നാം സ്ഥാനം(1975)
വൈലോപ്പിള്ളി പുരസ്കാരം(1987)
അബുദാബി ശക്തി അവാർഡ്
സംസ്ഥാന ബാലസാഹിത്യ അവാർഡ്
ഭീമ ബാലസാഹിത്യ അവാർഡ്
മഹാകവി പി.പുരസ്കാരം.
ശ്രീപത്മനാഭ സ്വാമി സമ്മാനം.(സെക്കുലറിസം മുൻനിർത്തി നിരസിച്ചു)
കേസരി പുരസ്‌കാരം.
ഡോ.എ.ടി.കോവൂർ,എം.സി.ജോസഫ്,പവനൻ പുരസ്കാരങ്ങൾ.
കേരള സാഹിത്യ അക്കാദമി പുരസ്കാരം (2011) കീഴാളൻ എന്ന കവിതാ സമാഹാരത്തിന്

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here