HomeUncategorizedഒരു ബ്ലാക്ക്‌ ആൻഡ് വൈറ്റ് ചിത്രം

ഒരു ബ്ലാക്ക്‌ ആൻഡ് വൈറ്റ് ചിത്രം

Published on

spot_img

അരുണ്‍ കെ ഒഞ്ചിയം 

ഡിജിറ്റൽ ക്യാമറകളുടെ കാലഘട്ടത്തിലും സാങ്കേതിക വിദ്യയുടെ അപര്യാപ്തതയിൽ ഉപയോഗിക്കപ്പെട്ടിട്ടുള്ള (പത്തൊൻപതാം നൂറ്റാണ്ട്) കറുപ്പും വെളുപ്പും ഫോട്ടോകൾ (black and white photos/Monochrome) എപ്പോഴും ആളുകൾ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന്‍ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഗൂഗിളിൽ ഫൈൻ ആർട്‌സ് ഫോട്ടോഗ്രാഫി എന്ന് സെർച്ച് ചെയ്താൽ കിട്ടുന്നത് 50 ശതമാനത്തിൽ കൂടുതലും ബ്ലാക്ക്‌ ആൻഡ് വൈറ്റ് ഫോട്ടോകളായിരിക്കും.

“കലാസൃഷ്ടി യാഥാർഥ്യത്തെ പുനർനിർമ്മിക്കുകയല്ല, മറിച്ച് അതേ തീവ്രതയുടെ യാഥാർത്ഥ്യത്തെ സൃഷ്ടിക്കുകായാണ് “അൽബെർട്ടോ ഗിരാമറ്റി പറയുന്നു. നമ്മുടെ സമൂഹം കാഴ്ചയിൽ വർണ്ണ ശബളവും എന്നാൽ യാഥാർഥ്യത്തിൽ അത് നിറം മങ്ങിയതുമാണ്. അത്തരം മനുഷ്യരെ, ചെറു പട്ടണത്തെ, അവരുടെ ജീവിതത്തെ അതേ വൈകാരികതയോടെയും, കാഴ്ചക്കാരന്റെ അത്ഭുതത്തെ വർധിപ്പിക്കാനും ബ്ലാക്ക്‌ ആൻഡ് വൈറ്റ് ഫോട്ടോയ്ക്ക് കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു. ചുരുക്കി പറഞ്ഞാൽ തെരുവുജീവിതങ്ങളെ അതേ വൈകാരികതയോടെ പകർത്താൻ ബ്ലാക്ക്‌ ആൻഡ് വൈറ്റ് ഫോട്ടോയ്ക്ക് കഴിയും.

ഒരു ചെറുപട്ടണത്തിന്‍റെ ഫോട്ടോ എടുത്തു നോക്കൂ, അതിൽ നെഗറ്റീവ് സ്പെയ്സ് (വസ്തുക്കളെ തിരിച്ചറിയാൻ കഴിയാത്ത ഫ്രെയിമിലെ ഭാഗങ്ങൾ) കൂടുതലായിരിക്കും. ഫ്രെയിമിലെ പ്രധാന ഭാഗത്തേക്കുള്ള ശ്രദ്ധ ഈ നെഗറ്റീവ് സ്പെയ്സിലേക്കാകും. ഇത്‌ ഫോട്ടോയുടെ ആസ്വാദനത്തെ ബാധിക്കും, എന്നാൽ ബ്ലാക്ക്‌ ആൻഡ് വൈറ്റ് ഫോട്ടോകൾക്ക് ഈ നെഗറ്റീവ് സ്പെയ്സും ഫ്രെയിമിലെ മുഖ്യ ഭാഗവും തുല്യ പ്രാധാന്യത്തോടെ കാഴ്ചക്കാരന് മുമ്പിൽ അവതരിപ്പിക്കാൻ കഴിയും.

പോർട്രൈറ്റ് ചെയ്യുമ്പോൾ ഒരു വ്യക്തിയുടെ മുഖം, പ്രത്യേകിച്ച് കണ്ണുകൾ നോക്കി, നിറം ചലിപ്പിക്കാതെ, കാഴ്ചക്കാരന് ആ വ്യക്തിയുടെ വൈകാരിക നിലയുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാനാകും. കൂടാതെ, വിഷാദരോഗം, ഏകാന്തത, ഭയം, ദുഃഖം, ഒറ്റപ്പെടൽ തുടങ്ങിയ മാനസികാവസ്ഥകൾ നിറഞ്ഞുനിൽക്കുന്ന ചിത്രങ്ങളിൽ പൂർണ്ണമായും കറുപ്പും വെളുപ്പും നിറയ്ക്കുമ്പോൾ അത് കാഴ്ചക്കാരന് അതേ വികാര തീവ്രതയിൽ അനുഭവിക്കാൻ കഴിയുന്നു.

കുറഞ്ഞ വെളിച്ചം, മികച്ചതല്ലാത്ത ക്യാമറകൾ എന്നിവ ഉപയോഗിച്ച് ഒരു ഫോട്ടോ പകർത്തുമ്പോൾ, ആ ഫോട്ടോ ബ്ലാക്ക്‌ ആൻഡ് വൈറ്റിൽ പകർത്തുന്നത് ഫ്രെയിമുകളെ കൂടുതൽ മനോഹരമാക്കുന്നു. ഇത്തരം ബ്ലാക്ക്‌ ആൻഡ് വൈറ്റ് ഫോട്ടോകൾ കൂടുതലായും പകർത്തുന്ന ഒരാൾ തനിക്ക് ചുറ്റുമുള്ള പ്രകാശത്തിന്റെ ദിശ, അളവ്, ഗുണമേന്മ എന്നിവയെ കുറിച്ച് എപ്പോഴും പഠനം നടത്തികൊണ്ടിരിക്കും.

അനേകായിരം നിറങ്ങൾ ഉള്ള ഒരു ഫ്രെയിമിനെ ബ്ലാക്ക്‌ ആൻഡ് വൈറ്റ് ആക്കുമ്പോൾ പലർക്കും അത് ബോറടിപ്പിക്കുന്ന ഒന്നു തന്നെയാണ്, പക്ഷെ ഒരു ബ്ലാക്ക്‌ ആൻഡ് വൈറ്റ് ചിത്രങ്ങളിലെ അനേകായിരം ഷെയ്ഡ് എന്നെ അത്ഭുതപ്പെടുത്താറുണ്ട്. അനേകായിരം നിറങ്ങളുള്ള ഒരു ഫ്രെയിംമിനെ രണ്ട് നിറങ്ങളിലേക്ക് മാറ്റി അതേ തീവ്രതയോടെ കാഴ്ചക്കാരന് മുന്നിൽ എത്തിക്കുകയെന്നതും ഒരു ബ്ലാക്ക്‌ ആൻഡ് വൈറ്റ് ചിത്രം നിർമിക്കുന്ന ഫോട്ടോഗ്രാഫറുടെ വെല്ലുവിളിയാണ്.

ഫോട്ടോഗ്രാഫിയുടെ, ഏതു തരത്തിലും യോജിക്കുന്ന ഒരു ഫോർമാറ്റ് സ്വഭാവം ബ്ലാക്ക്‌ ആൻഡ് വൈറ്റിന് ഉണ്ട്. ചിത്രകലകൾ, ഭൂപ്രകൃതി, നഗരവൽക്കരണം, വാസ്തുവിദ്യ… മാത്രമല്ല, എല്ലാ പ്രകാശവ്യതിയാനങ്ങൾക്കും നന്നായി അനുയോജ്യമാകുന്ന ഒരു മാധ്യമമാണിത്. വർണ്ണ ഫോട്ടോഗ്രാഫി പലപ്പോഴും സണ്ണി ദിവസങ്ങളിൽ അല്ലെങ്കിൽ മികച്ച വെളിച്ചമുള്ള സ്റ്റുഡിയോകളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു, എന്നാൽ ബ്ലാക്ക്‌ ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫിക്ക് പലപ്പോഴും  ഇതിന്‍റെ ആവശ്യം വരുന്നില്ല.

ഒരു ചിത്രത്തിന്റെ നിറം നീക്കം ചെയ്യുമ്പോൾ, കാഴ്ചക്കാരന് ഫ്രെയിമിന്റെ ഘടകങ്ങൾ, അവയ്ക്കും സഹസംഘടനകൾ – ലൈനുകൾ, ആകൃതികൾ, ഫോമുകൾ എന്നിവയെക്കുറിച്ചും മാത്രമല്ല ലൈറ്റിംഗും ടോണും തമ്മിലുള്ള ബന്ധം നിരീക്ഷിക്കാൻ കഴിയുന്നു.

 

ഫോട്ടോഗ്രഫി : അരുണ്‍ കെ ഒഞ്ചിയം

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

മേലൂര്‍ ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം കുമ്പളങ്ങാട്ട് ഉണ്ണിക്കൃഷ്ണന്

വടാക്കാഞ്ചേരി: തമിഴിനാട് മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ് (സിടിഎംഎ) മേലൂര്‍ ദാമോദരന്‍ സ്മാരക...

കോമന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പുല്ലൂര്‍: വി. കോമണ്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിനു പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മലയാള രചനകള്‍ ക്ഷണിച്ചു. 10,000...

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും. കേരളവര്‍മ പബ്ലിക്ക്...

മദ്യപാനത്തിലും മദ്യവരുമാനത്തിലും കേരളം ഒന്നാം നമ്പറല്ല!

Editor's View കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യമാണെന്നും മദ്യപാനത്തില്‍ മലയാളികളെ തോല്‍പ്പിക്കാനാവില്ലെന്നും പൊതുവേ അക്ഷേപമുണ്ട്. എന്നാല്‍ ഈ അക്ഷേപങ്ങള്‍ക്കിടയിലെ...

More like this

മേലൂര്‍ ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം കുമ്പളങ്ങാട്ട് ഉണ്ണിക്കൃഷ്ണന്

വടാക്കാഞ്ചേരി: തമിഴിനാട് മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ് (സിടിഎംഎ) മേലൂര്‍ ദാമോദരന്‍ സ്മാരക...

കോമന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പുല്ലൂര്‍: വി. കോമണ്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിനു പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മലയാള രചനകള്‍ ക്ഷണിച്ചു. 10,000...

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും. കേരളവര്‍മ പബ്ലിക്ക്...