ബിസ്മില്ലാ ഖാന്‍റെ 102 ആം പിറന്നാള്‍. ഡൂഡിളുമായി ഗൂഗിള്‍

0
660

മാര്‍ച്ച്‌ 21. ഉസ്താദ് ബിസ്മില്ലാ ഖാന്റെ 102 ആം ജന്മദിനം. ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട സംഗീതജ്ഞനായ ഷെഹ്ണായി മാസ്റ്ററായ ഉസ്താദിന്‍റെ ജന്മദിനത്തില്‍ ബഹുമാനസൂചകം ഡൂഡിളുമായി ഗൂഗിള്‍.

1916-ൽ ബീഹാറിലെ ഭിങുംങ് റൗട്ട് കി ഗലിയിൽ ജനിച്ചു. ബിസ്മില്ലയുടെ അമ്മാവനായ ലിബക്ഷ് വിലായത് മിയാൻ കാശിവിശ്വനാഥ ക്ഷേത്രത്തിലെ ആസ്ഥാനവിദ്വാനായിരുന്നു. അദ്ദേഹമാണ് ബിസ്മില്ലയെ ഷെഹ്നായിയിലെ ആദ്യപാഠങ്ങൾ പഠിപ്പിച്ചത്.

1947 ൽ ചെങ്കോട്ടയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും മൂന്നു വർഷത്തിനു ശേഷം 1950 ൽ ഇന്ത്യൻ റിപ്പബ്ലിക്കിനെ പ്രഖ്യാപിക്കുമ്പോഴും ബിസ്മില്ലാ ഖാന്‍റെ ഷെഹ്നായി ഉണ്ടായിരുന്നു. ഇന്നും റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ അദ്ദേഹത്തിന്റെ സംഗീതം പ്രാരംഭ കുറിപ്പുകളായി പ്രക്ഷേപണം ചെയ്യുന്നു.

അദ്ദേഹത്തിന്റെ സംഗീതം ചിലപ്പോൾ ഒരു ഗാഢപ്രാർത്ഥനയായെങ്കിൽ അത് മറ്റുചിലപ്പോൾ അക്ഷമയായ കാമുകിയുടെ പിടിവാശികളായി. ഇന്ത്യയിൽ ശാസ്ത്രീയസംഗീതത്തിനെ ജനപ്രിയമാക്കുന്നതിൽ അദ്ദേഹം ഒരു വലിയ പങ്കുവഹിച്ചു. ശുദ്ധസംഗീതത്തിന്റെ വക്താവായ അദ്ദേഹം അനാവശ്യമായ സങ്കീർണ്ണതകൾ തന്റെ രാഗങ്ങളിൽ നിന്ന് ഒഴിവാക്കി. 2006 ആഗസ്റ്റ്‌ 21 നായിരുന്നു മരണം. 

LEAVE A REPLY

Please enter your comment!
Please enter your name here