ഭീമ ബാലസാഹിത്യ പുരസ്‌കാരം വി ആര്‍ സുധീഷിന്

0
1241

28-ാമത്‌ ഭീമ ബാലസാഹിത്യ പുരസ്‌കാരം വി ആര്‍ സുധീഷിന് ലഭിച്ചു. ‘കുറുക്കന്‍ മാഷിന്റെ സ്കൂള്‍’ എന്ന നോവലിനാണ് പുരസ്‌കാരം. 70,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്‌.  കുട്ടികളുടെ വിഭാഗത്തിനുള്ള സ്വാതി കിരണ്‍ അവാര്‍ഡ്‌ ‘പൂവിന്റെ കാര്യങ്ങള്‍’ എന്ന കവിത സമാഹാരം രചിച്ച വില്ല്യാപ്പള്ളി സ്വദേശി ആര്‍. ജീവനി നേടി. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

27- ന്  വൈകിട്ട് നാലിന് അളകാപുരി ഓഡിറ്റോറിയത്തില്‍  കെ. ജയകുമാര്‍, പി. വത്സല എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം നല്‍കും. ഡോ. ഖദീജ മുംതാസ് പരിപാടി ഉദ്ഘാടനം ചെയ്യും. ഡോ. ജോര്‍ജ് ഓണക്കൂര്‍, പി. വത്സല, കെ. ഗോപാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ്‌ ജേതാവിനെ തെരഞ്ഞെടുത്തത്.

 

LEAVE A REPLY

Please enter your comment!
Please enter your name here