HomeWORLDദക്ഷിണാഫ്രിക്കയുടെ മാഡിബ

ദക്ഷിണാഫ്രിക്കയുടെ മാഡിബ

Published on

spot_img

നിധിന്‍ വി.എന്‍.

ഓരോ ചരിത്രത്തിലും കറുത്തവന്റെ വേദനയുടെ, കണ്ണീരിന്റെ ചരിത്രം ഉറഞ്ഞുകിടക്കുന്നുണ്ടാകും. അടിമത്വത്തിന്റെ ചങ്ങലകള്‍ തകര്‍ത്ത്, വിവേചനത്തിന്റെ പാതയെ ഉടച്ചുവാര്‍ത്ത് പുതുയുഗ സൂര്യനായി അവര്‍ ഉയിര്‍ത്ത് വരും. കറുപ്പ്, വെളുപ്പ് ഇവ വെറും നിറങ്ങള്‍ മാത്രമാണ് അവര്‍ ഉറക്കെ വിളിച്ചുപറയും. അത് മനസ്സിലാക്കാത്ത, നിറത്തിന്റെ പേരില്‍ മനുഷ്യനെ അധിക്ഷേപിക്കുന്ന ഒരു കാലത്ത്, വര്‍ണ്ണ വിവേചനത്തിനെതിരെ പോരാടിയ നെൽസൺ മണ്ടേലയുടെ ജന്മദിനമാണ് ഇന്ന്. മണ്ടേലയുടെ വംശക്കാർ പ്രായത്തിൽ മുതിർന്നവരെ ബഹുമാനസൂചകമായി സംബോധന ചെയ്യുന്ന മാഡിബ എന്ന പേർ കൊണ്ടാണ് ദക്ഷിണാഫ്രിക്കക്കാർ മണ്ടേലയെ അഭിസംബോധന ചെയ്തിരുന്നത്. അത്രമേല്‍ പ്രിയങ്കരനായിരുന്നു അവര്‍ക്ക് അദ്ദേഹം.

ഹൊസാ വിഭാഗത്തിലെ ഗോത്രാധികാരം വഹിച്ചിരുന്ന തെമ്പു ഗോത്രത്തില്‍,1918 ജൂലൈ 18-ന് നെൽസൺ മണ്ടേല ജനിച്ചു. ഫോർട്ട് ഹെയർ സർവ്വകലാശാലയിലും, വിറ്റവാട്ടർസ്രാന്റ് സർവ്വകലാശാലയിലുമായി അദ്ദേഹം നിയമപഠനം പൂർത്തിയാക്കി. ജോഹന്നസ്ബർഗിൽ താമസിക്കുന്ന കാലഘട്ടത്തിൽ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തിൽ തൽപ്പരനായിരുന്ന മണ്ടേല ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിലൂടെ  രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജനസംഘടനയായ യൂത്ത് ലീഗിന്റെ സ്ഥാപകരിൽ പ്രമുഖനായിരുന്നു അദ്ദേഹം. 1948-ലെ കടുത്ത വർണ്ണവിവേചനത്തിന്റെ കാലഘട്ടത്തിൽ മണ്ടേല, പാർട്ടിയിലെ പ്രമുഖസ്ഥാനത്തേക്ക് എത്തിച്ചേർന്നു. അക്രമത്തിന്റെ പാതയിലൂടെയുള്ള സമരമാർഗ്ഗമാണ് തുടക്കക്കാലത്ത് മണ്ടേല സ്വീകരിച്ചത്. രാജ്യദ്രോഹ കുറ്റങ്ങൾ ചുമത്തി അദ്ദേഹത്തെ നിരവധി തവണ ജയിലിലടച്ചിട്ടുണ്ട്. 27 വർഷത്തോളമാണ് മണ്ടേല ജയിൽവാസം അനുഭവിച്ചത്. മഹാത്മാഗാന്ധിയുടെ ആശയങ്ങൾ മണ്ടേലയുടെ ജീവിതത്തിൽ വളരെ സ്വാധീനം ചെലുത്തിയിരുന്നു.

അദ്ദേഹത്തോടുള്ള ആദരസൂചകമായാണ്  ജൂലൈ18 നെൽസൺ മണ്ടേല ദിനമായി ആചരിക്കാന്‍ യു.എന്‍ തീരുമാനിച്ചത്. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടിയ നെൽസൺ മണ്ടേല (Nelson Rolihlahla Mandela), വർണ്ണ-വംശ വ്യത്യാസമില്ലാതെ ദക്ഷിണാഫ്രിക്കയിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളേയും ഉൾപ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ചു. 1994 മുതൽ 1999 വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായിരുന്നു അദ്ദേഹം.

1993-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ഫ്രഡറിക്‌ ഡിക്ലർക്കിനോടൊപ്പം പങ്കിട്ടു. ഭാരതത്തിലെ ഏറ്റവും ഉയർന്ന ദേശീയബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകി 1990-ൽ ഭാരതസർക്കാർ മണ്ടേലയെ ആദരിച്ചു. ഈ പുരസ്കാരം ലഭിക്കുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തിയും നോബൽ സമ്മാനം ലഭിക്കുന്നതിനു മുൻപ് ഭാരതരത്നം ലഭിച്ച ഏക വിദേശീയനുമായിരുന്നു അദ്ദേഹം. ലോങ് വോക് റ്റു ഫ്രീഡം ആണ് അദ്ദേഹത്തിന്റെ ആത്മകഥ. 2013 ഡിസംബർ 5 നു ജോഹന്നാസ് ബർഗിലെ സ്വവസതിയിൽ വെച്ച് മണ്ടേല അന്തരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

എന്റെ സന്ദേഹങ്ങൾ

(കവിത) കെ.ടി അനസ് മൊയ്‌തീൻ   1 കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല. രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു. ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല. 2 ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ...

കണ്ണീരും സംഗീതവും ഇഴചേര്‍ന്ന ബാബുക്കയുടെ ജീവിതം ബിച്ച ഓര്‍ക്കുമ്പോള്‍

The Reader’s View അന്‍വര്‍ ഹുസൈന്‍ "അനുരാഗഗാനം പോലെ അഴകിൻ്റെ അല പോലെ ആരു നീ ആരു നീ ദേവതേ" പ്രണയിനിയെ വിശേഷിപ്പിക്കാൻ ഈ മനോഹര വരികൾ...

More like this