BENTO BOX ചിത്രീകരണം പൂർത്തിയായി

0
349
bento-box-crew

പൊന്നാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബൈർ സിന്ദഗി പാവിട്ടപ്പുറം സംവിധാനം ചെയ്ത BENTO BOX ഷോർട് മൂവി പാവിട്ടപ്പുറം, കോലിക്കര, കോക്കൂർ കടവല്ലൂർ  പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് പൂർത്തീകരിച്ചു.

വിശപ്പും സ്നേഹവും ലോകത്തിലെ എല്ലാ മനുഷ്യർക്കും ഒരേ വികാരമാണെന്ന സന്ദേശം ഈ കൊച്ചു ചിത്രത്തിലൂടെ പറയുകയാണ് സംവിധയാകൻ സുബൈർ സിന്ദഗി.

ഷഫീക് എറവറാംകുന്നിന്റെ കഥക്ക്‌ തിരക്കഥയും സംഭാഷണവും ഒരുക്കിയത് സുബൈർ സിന്ദഗിയാണ്. രാജൻ ചുള്ളിക്കോട് സ്വിച്ചോൺ നിർവഹിച്ചു. കാമറ ഷറഫു ഫോക്കസ്, മേക്കപ്പ് സുന്ദരൻ ചെട്ടിപ്പടി. പബ്ലിസിറ്റി ഡിസൈൻ കല സുബാഷ്.

ഷഫീക് എറവറാംകുന്ന്, സിനികൃഷ്ണൻ, ഫിസ്സ, അഖിന, ഹൃദ്യ കൃഷ്ണൻ, പ്രമോഷ്‌ കടവല്ലൂർ, തുടങ്ങിയവർ അഭിനയിച്ച ചിത്രം എസ്സാർ മീഡിയ റിലീസ് ചെയ്യും. ആദ്യ പ്രദർശനം ദുബൈ ട്രാക്സ് മെഗാ ഇവന്റ് വേദിയിൽ നടക്കും. പ്രദർശന തിയ്യതി പ്രശസ്ത സിനിമാതാരം ബിനിഷ് ബാസ്റ്റിന്റെ ഫെയ്സ്ബുക്ക്, ഇന്സ്റ്റാഗ്രാം പേജിലൂടെ അറിയിക്കും.

bento box

LEAVE A REPLY

Please enter your comment!
Please enter your name here