പി. ശിവപ്രസാദ്

0
483
p-sivaprasad writer

കവി, പ്രഭാഷകൻ, സാംസ്കാരിക പ്രവർത്തകൻ

മൈനാഗപ്പള്ളിയിൽ ( കൊല്ലം ജില്ല) ജനനം.

കടപ്പ എൽ. വി. യു. പി. എസ്., വേങ്ങ മിലാദേ ഷെരീഫ് ഹൈസ്‌കൂൾ, ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ് എന്നിവിടങ്ങളിൽ പഠനം. 

പത്ത് വർഷക്കാലം സൗദി അറേബ്യയിൽ തൊഴിൽ ചെയ്തു. പതിനൊന്ന് വർഷമായി യു.എ. ഇ.യിൽ വിവിധ എമിറേറ്റുകളിൽ ജോലിചെയ്യുന്നു.  യുവകലാസാഹിതിയിലും അക്ഷരക്കൂട്ടത്തിലും സജീവം. 

സൃഷ്ടികൾ

ആദ്യ കവിതാ പുസ്തകം കൂട്ടം.കോം 2011 ൽ  പ്രസിദ്ധീകരിച്ച ‘നീലക്കൊടുവേലിയുടെ വിത്ത് ‘.

അന്തരിച്ച മാധ്യമ പ്രവർത്തകൻ വി. എം. സതീഷിനെക്കുറിച്ചുള്ള നാല്പത്തൊമ്പത് എഴുത്തുകാരുടെ അനുസ്മരണക്കുറിപ്പുകൾ സമാഹരിച്ച് അക്ഷരക്കൂട്ടം പ്രസിദ്ധീകരിച്ച  ‘വി. എം. സതീഷ് – എഡിറ്റ് ചെയ്യാത്ത ജീവിതം’ എന്ന പുസ്തകത്തിന്റെ എഡിറ്ററായിരുന്നു. 

രണ്ടാമത്തെ സമാഹാരം ‘മരിക്കാത്ത കോശങ്ങളുടെ സംഗീതം’ 2019 ൽ ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ചു.

പുരസ്കാരങ്ങൾ

അറ്റ്ലസ്-ഏഷ്യാനെറ്റ് കവിതാ പുരസ്‌കാരം (2002 , 2003)
അറ്റ്ലസ്-കൈരളി കവിതാ 
പുരസ്കാരം  (2004)
ദുബൈ കൈരളി കലാകേന്ദ്രം കവിതാ പുരസ്കാരം (2003)
പ്രവാസി 
ബുക്ട്രസ്റ്റ് കവിതാ പുരസ്കാരം (2012)
ഇന്ത്യൻ അസ്സോസിയേഷൻ ഷാർജ സാഹിത്യ 
പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

കുടുംബം

അച്ഛൻ: പ്രഭാകരൻ പിള്ള,
അമ്മ: ശാന്തകുമാരി.
ജീവിത പങ്കാളി: മായാദേവി. എസ്
മക്കൾ: ചാരുകേശ്, നിളാദേവി, പാർവണേന്ദു.

E-mail : siva.kavithaps@gmail.com
Mobile Phone : +971 55 244 0840 

നാട്ടിലെ വിലാസം:

Kaavyachandrika, Kadappa
Mynagappally Post
Kollam – 690 519.

LEAVE A REPLY

Please enter your comment!
Please enter your name here