ബാലു അനുസ്മരണയില്‍ മലപ്പുറം

0
564

മലപ്പുറം: ബാലഭാസ്‌കര്‍ തന്റെ വയലിനിലൂടെ അനശ്വരമാക്കിയതും സംഗീതം നല്‍കിയതുമായ പാട്ടുകളായിരുന്നു ഒക്ടോബര്‍ 3ന് വൈകിട്ട് കുന്നുമ്മലില്‍. സായാഹ്നം സംഗീതാത്മകമായിരുന്നെങ്കിലും പരിസരം വിഷാദാത്മകമായിരുന്നു.

ആരവങ്ങളോ ഒരുക്കങ്ങളോ ഒന്നുമില്ലാതെ നടത്തിയ ഗാനാര്‍ച്ചനയില്‍ നിരവധി പേരാണ് പങ്കാളികളായായത്. വയലിനിസ്റ്റ് കോടമ്പള്ളി ഗോപകുമാറാണ് ബാലഭാസ്‌കരിനായി വയലിനില്‍ സംഗീതാര്‍ച്ചന നടത്തിയത്. സുജിത്‌ലാല്‍ കീബോര്‍ഡില്‍ അകമ്പടിയായി. ഗായകരായ ഷാനവാസ്, ഇമാം മജ്ബൂര്‍, മിഥുലേഷ്, അബ്ദുള്‍ ഹയ്യ് എന്നിവര്‍ പാട്ടുപാടി.

LEAVE A REPLY

Please enter your comment!
Please enter your name here