ഏട്ടന്റെ വരികൾക്ക് അനിയന്റെ ശബ്ദം. ‘ആത്മ ഗാനാലാബി’ന് സ്നേഹമധുരത്തുടക്കം

0
1028

ഗാനരചയിതാക്കൾക്കും ഗായകർക്കും ഒരുമിച്ച് പ്രവർത്തിക്കാനുള്ള പുതിയ തലമൊരുക്കിക്കൊണ്ട് ‘ ആത്മ ഗാനാലാബ് ‘ ലോഞ്ച് ചെയ്തു. പാട്ടിനെ നെഞ്ചോട് ചേർക്കുന്നവർക്കായി ആത്മ ക്രീയേറ്റിവ്‌ ലാബിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പുതിയ സംരംഭമാണ് ‘ ഗാനാലാബ് ‘.

ഡോ: അജയ് വിഷ്ണു രചനയും സംഗീതവും നിർവഹിച്ച “നിനക്കാത്ത നേരത്ത് നീ വന്നുവോ…” എന്ന ഗാനത്തോട് കൂടിയാണ് ‘ഗാനാലാബി’ന് തുടക്കമായത്. അദ്ദേഹത്തിന്റെ അനിയൻ അജയ് ജിഷ്ണുവാണ് ഗാനം ആലപിച്ചത് എന്ന പ്രത്യേകത കൂടിയുണ്ട്, ആദ്യഗാനത്തിന്.

പാട്ട് കയ്യിലുണ്ട്. ഗായകരെ വേണം. പാടാൻ ആഗ്രഹമുണ്ട്. ഇടം വേണം. വരികളും ശബ്ദവും നാടറിയണം. പാട്ടിനെ സ്നേഹിക്കുന്നവരുടെ ആഗ്രഹങ്ങൾ അനവധിയാണ്. ആ ആഗ്രഹങ്ങളുടെ സഫലീകരണത്തിനായുള്ള പരീക്ഷണങ്ങളാണ് ‘ ആത്മാ ഗാനാലാബ് ‘. ഗാനരചയിതാക്കൾക്ക് അവരുടെ ഗാനങ്ങൾ പുറം ലോകത്ത് എത്തിക്കാനും, ഗായകർക്ക് പാടാനുള്ള അവസരവുമാണ് ഇതിലൂടെ സാധ്യമാവുന്നത്. പുതിയ പാട്ടുകൾക്ക് പ്രാധാന്യം നൽകികൊണ്ടാണ് ‘ഗാനാലാബി’ന്റെ പ്രവർത്തനം.

അപ്പോൾ ഇനി വെറുതെ മൂളേണ്ട. മൂളിപ്പാടാനൊരിടം ആത്മയൊരുക്കുന്നു.

ആദ്യഗാനം ആസ്വദിക്കാം:

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

സഹകരിച്ചു പ്രവർത്തിക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക:
9048312239, 9946793225, 0496 2635000

LEAVE A REPLY

Please enter your comment!
Please enter your name here