സാഹോ’യിലെ പുതിയ പാട്ടെത്തി

0
207

‘ബാഹുബലി’ക്ക് ശേഷം പ്രഭാസ് നായകനാവുന്ന ‘സാഹോ’യിലെ പുതിയ പാട്ടെത്തി. ‘ബാഡ് ബോയ്’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് അണിയറക്കാര്‍ പുറത്തുവിട്ടത്. ബാദ്ഷായാണ് സംഗീത സംവിധാനം. ബാദ്ഷായും നീതി മോഹനും ചേര്‍ന്ന് പാടിയിരിക്കുന്നു. പ്രഭാസും ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസുമാണ് ഗാനരംഗത്തില്‍.

ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മുര്‍ളി ശര്‍മ, അരുണ്‍ വിജയ്, പ്രകാശ് ബേലവാടി, ഇവ്ലിന്‍ ളര്‍മ, സുപ്രീത്, ചങ്കി പാണ്ഡേ, മന്ദിര ബേദി, ടിനു ആനന്ദ് എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രചനയും സംവിധാനവും സുജീത്. മധിയാണ് ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈന്‍ സാബു സിറിള്‍. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. പശ്ചാത്തലസംഗീതം ജിബ്രാന്‍. 30ന് തീയേറ്ററുകളിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here