ബാബരി

0
542
baabari-sameer-pilakkal-athmaonline

കവിത

സമീർ പിലാക്കൽ

ഇന്ത്യയിലെ സർവ മുസ്ലിങ്ങളോട്,
ദളിതൻമാരോട്, ദരിദ്രരോട്,
കർഷകരോട്, ന്യൂനപക്ഷങ്ങളോട്..

നീതിക്ക് വേണ്ടി നിലയുറപ്പിക്കുന്ന ഉദ്യോഗസ്‌ഥരോട്,
തിന്മകൾക്കെതിരെ എഴുതുന്നവരോട്,
പാടുന്നവരോട്, പ്രവർത്തിക്കുന്നവരോട്..

ചോദിക്കാനുള്ളത്!

വർത്തമാന ഇന്ത്യയിൽ
ബാബരിക്ക് കിട്ടാത്ത നീതി
നിങ്ങൾക്ക് കിട്ടുമെന്നിനിയും
നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ?

അഖ്ലാക്കിന് കിട്ടാത്ത
പൻസാരെക്കും കൽബുർഗിക്കും
ജുനൈദിനും കത്വവായിലെ
പെൺകുട്ടിക്കും കിട്ടാത്ത..

സഫൂറ സർഗാറിനും സഞ്ജീവ് ഭട്ടിനും മൈദനിക്കും രോഹിത് വെമുലക്കും ഗാന്ധിജിക്കുമൊന്നും കിട്ടാത്ത,

ഗോവധത്തിലും ആൾകൂട്ട
ആക്രമണത്തിലും ശ്രീറാം വിളികളിലും
വംശഹത്യകളിലും
തെളിഞ്ഞു കേൾക്കാത്ത,

ജി എസ് ടി ബില്ലിലും നോട്ട് നിരോധനത്തിലും പൗരത്യ ബില്ലിലും
കർഷക ആത്മഹത്യയിലും
കാണാത്ത എന്ത് നീതിയെയാണ്
ഇനിയും നിങ്ങൾ നീതി പീഠത്തിൽ നിന്ന്
നോക്കി കൊണ്ടിരിക്കുന്നത്?

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത്
കോടതിയിൽ നിന്നല്ല,
തെരുവിലെ പോരാട്ടങ്ങളിൽ
നിന്നാണെന്ന് ചരിത്രം,

തെരുവിലെ ജനമാണത്രെ,
രാജ്യത്തിൻറെ പരമോന്നത കോടതി,
നീതിക്ക് വേണ്ടിയുള്ള തെരുവുകളെ, മുഷ്ടികളെ..
നീ തന്നെ തുണ, നീ തന്നെ രക്ഷ…

sameer-pilakkal-athmaonline
സമീർ പിലാക്കൽ

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

google-play-logo

LEAVE A REPLY

Please enter your comment!
Please enter your name here