ഗാന്ധിയൻ ജീവിതം പ്രമേയമാക്കി ഭാരത് ഭവൻ നവ മാധ്യമ സർഗ്ഗ വേദിയിൽ ഇന്ന് തോൽപ്പാവക്കൂത്ത്

0
377
/gandhijayanth-bharathbhavan

കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ നവ മാധ്യമ സർഗ്ഗ വേദിയിൽ ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് (02.10.2020) ഗാന്ധി ജീവിതവും ദർശനങ്ങളും പ്രമേയമാക്കിയ തോൽപ്പാവക്കൂത്ത് അരങ്ങേറും. ഗാന്ധിജിയുടെ ജീവിതം, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ സുപ്രധാന നിമിഷങ്ങങ്ങൾ സൗത്ത് ആഫ്രിക്കയിലെ അദ്ദേഹത്തിന്റെ ജീവിതം, ദണ്ഡിയാത്ര, ജാലിയൻ വാലാബാഗ് കൂട്ടക്കൊല, ഇന്ത്യൻ വിഭജനം തുടങ്ങിയവ പ്രതിപാദിക്കുന്ന ഗാന്ധികൂത്ത് സമകാലീന സാഹചര്യത്തിൽ ഗാന്ധിയൻ ദർശനങ്ങളുടെ പ്രസക്തിയും ആവശ്യകതയും ആവിഷ്ക്കരിക്കുന്നു. പ്രശസ്ത തോൽപ്പാവക്കൂത്ത് ആചാര്യൻ രാമചന്ദ്രപ്പുലവർ സംവിധാനം നിർവ്വഹിച്ച ഗാന്ധികൂത്ത് കൃഷ്ണൻ കുട്ടിപുലവർ സ്മാരക തോൽപ്പാവക്കൂത്ത് സംഘത്തിലെ കലാകാരന്മാരാണ് ഭാരത് ഭവൻ നവമാധ്യമ സർഗ്ഗ വേദിയിൽ അവതരിപ്പിക്കുന്നത്. വൈകുന്നേരം 7 മണി മുതൽ സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെയും, ഭാരത് ഭവന്റെയും ഫെയ്‌സ്ബുക്ക് പേജുകളിൽ തത്സമയവും തുടർന്ന് ഭാരത് ഭവൻ യൂട്യൂബ് ചാനലിലും ഈ അവതരണം ലഭ്യമാകും.

https://www.facebook.com/BharatBhavanKeralaOfficial/, https://www.facebook.com/AK.Balan.Official/

LEAVE A REPLY

Please enter your comment!
Please enter your name here