കണ്ണൂര്‍ : മാടായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ഷേത്രകലാ അക്കാദമി 2017-ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മെയ് 14ന് മാടായി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തിലാണ് പുരസ്‌കാരദാനം. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ടിവി രാജേഷ് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
ക്ഷേത്ര കലാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ക്ഷേത്രകലാശ്രീ പുരസ്‌കാരത്തിന് ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അര്‍ഹനായി. 25,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാരദാന ചടങ്ങിനോടനുബന്ധിച്ച് കുട്ടികളുടെ അരങ്ങേറ്റം, കലാവതരണങ്ങള്‍ എന്നിവയുണ്ടാകും.
പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവര്‍:
കലാമണ്ഡലം ഗീതാനന്ദന്‍- ഓട്ടന്‍ തുള്ളല്‍ (മരണാനന്തര ബഹുമതി), മാണി വാസുദേവ ചാക്യാര്‍- ചാക്യാര്‍ക്കൂത്ത്, ടികെ സുധാകരന്‍ കോഴിക്കോട്- ക്ഷേത്ര വൈജ്ഞാനിക സാഹിത്യം, കിഴിക്കിലോട്ട് ദാമോദരമാരാര്‍- ചെണ്ട, ഉണ്ണി കാനായി- ശിലാശില്പം, ജീവന്‍ കെ കുഞ്ഞിമംഗലം- ലോഹശില്പം, പുതുമന ഗോവിന്ദന്‍ നമ്പൂതിരി കാഞ്ഞങ്ങാട്- തിടമ്പ് നൃത്തം, ചന്ദ്രശേഖര മാരാര്‍- സോപാന സംഗീതം, പ്രശാന്ത് ചെറുതാഴം- ദാരുശില്പം, വി ഹരിദാസ് കുറുപ്പ് ചെര്‍പ്പുളശ്ശേരി- കളമെഴുത്ത്, പിവി രാജന്‍ നരക്കോട്- ചെങ്കല്‍ ശില്പം.