ഇന്ത്യന്‍ ട്രൂത്ത് നോവല്‍ പുരസ്‌കാരം ‘ഞാനും ബുദ്ധനും’

0
849

ഇന്ത്യന്‍ ട്രൂത്ത് 2017 നോവല്‍ പുരസ്‌കാരം രാജേന്ദ്രന്‍ എടത്തുംകരയുടെ ‘ഞാനും ബുദ്ധനും’ എന്ന കൃതിയ്ക്ക്. ബുദ്ധന്‍ ഉപേക്ഷിച്ചു പോയ കപിലവസ്തുവിന്റെ മറുപുറം വരച്ചു കാട്ടിയ നോവല്‍ ഏറെ നിരൂപക ശ്രദ്ധ നേടിയിരുന്നു. ഡിസി ബുക്ക്‌സ് പ്രസിദ്ധീകരിച്ച നോവല്‍ 4-ാം പതിപ്പിനൊരുങ്ങുകയാണ്.  മടപ്പള്ളി കോളേജ് മലയാള വിഭാഗം അധ്യാപകനാണ് സാഹിത്യ നിരൂപകന്‍ കൂടിയായ രാജേന്ദ്രന്‍ എടത്തുംകര.

ടിപി രാജീവന്‍, യുകെ കുമാരന്‍, സിപി അബൂബക്കര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് കൃതി തിരഞ്ഞെടുത്തത്. ഏപ്രില്‍ അവസാനം കോഴിക്കോട്ട് മന്ത്രി ടിപി രാമകൃഷ്ണന്‍ അവാര്‍ഡ് വിതരണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here