Homeവിദ്യാഭ്യാസം /തൊഴിൽനൂതനമായ ആശയവുമായി ഇറ്റലിയിലേക്ക് പറക്കാം; 3,25,000 രൂപ സമ്മാനം

നൂതനമായ ആശയവുമായി ഇറ്റലിയിലേക്ക് പറക്കാം; 3,25,000 രൂപ സമ്മാനം

Published on

spot_img

ഗ്ലോബല്‍ വെല്‍നെസ് സമ്മിറ്റിന്റെ ഭാഗമായി യൂണിവേര്‍സിറ്റി വിദ്യാര്‍ത്ഥികള്‍ക്കായി ‘ഷാര്‍ക്ക് ടാങ്ക് ഓഫ് വെല്‍നസ്’ മത്സരം സംഘടിപ്പിക്കുന്നു. വെല്‍നസ് വ്യവസായത്തിനുള്ള ഏറ്റവും നൂതനമായ ആശയങ്ങള്‍ സമര്‍പ്പിക്കുന്ന മൂന്ന് യൂണിവേര്‍സിറ്റി വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ പ്രൊഫസര്‍ക്കും ഇറ്റലിയിലെ സെസെനയില്‍ ടെക്‌നോംഗ് വില്ലേജില്‍ ഒക്‌റ്റോബര്‍ 6 മുതല്‍ 8 വരെ നടക്കുന്ന വാര്‍ഷിക ഗ്ലോബല്‍ വെല്‍നസ് സമ്മിറ്റില്‍ പങ്കെടുത്ത് അവരുടെ ബിസിനസ് ആശയങ്ങള്‍ സമ്മിറ്റ് പ്രതിനിധികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാം.

ആര്‍ക്കിടെക്ചര്‍, ബ്യൂട്ടി, വിദ്യാഭ്യാസം, ഫിറ്റ്‌നെസ്സ്, ഹോസ്പിറ്റാലിറ്റി, ഇന്‍വെസ്റ്റ്മെന്റ്, ഔഷധം, പോഷകാഹാരം, റിയല്‍ എസ്റ്റേറ്റ്, സ്പാ, ടെക്‌നോളജി, ട്രാവല്‍ ആന്റ് ടൂറിസം തുടങ്ങിയ ക്ഷേമവ്യവസായത്തിലെ വ്യത്യസ്ത മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആശയം വിശദീകരിക്കുന്ന ആശയവിനിമയ അപേക്ഷ ഫോമും അവരുടെ ആശയം അവതരിപ്പിക്കുന്ന 1-2 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹൃസ്വ വീഡിയോയും സമര്‍പ്പിക്കണം.

18 വയസ്സ് കവിഞ്ഞ യൂണിവേര്‍സിറ്റി/ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റക്കോ, ടീം ആയോ മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തിന് എന്‍ട്രി ഫീസ് ഒന്നും തന്നെ ഇല്ല. ലാഭകരമായ ബിസിനസ്സ് സംരംഭമാകാന്‍ സാധ്യതയുള്ള നൂതനമായ ആശയങ്ങള്‍ക്ക് ഒന്നാം സമ്മാനമായി 5000 (ഉദ്ദേശം 3,25,000 രൂപ ) അമേരിക്കന്‍ ഡോളറും, രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 3000, 2000 അമേരിക്കന്‍ ഡോളര്‍ എന്നിങ്ങനെയും സമ്മാനതുക ലഭിക്കും. ഇതിനുപുറമെ മൂന്ന് ഫൈനലിസ്റ്റുകള്‍ക്കും അവരുടെ പ്രൊഫസര്‍ക്കും ഇറ്റലിയിലേക്കുള്ള ഫ്‌ലൈറ്റ് ടിക്കറ്റ്, ഹോട്ടല്‍ താമസം എന്നിവയും 3360 അമേരിക്കന്‍ ഡോളര്‍ വിലമതിക്കുന്ന മൂന്ന് ദിന സമ്മിറ്റിലും ഫൈനല്‍ ഗാലയിലും പങ്കെടുക്കാനുള്ള അവസരവും ലഭിക്കുന്നതായിരിക്കും. എന്‍ട്രികള്‍ ജൂണ്‍ 1 ന് മുമ്പായി സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  www.globalwellnesssummit.com/2018-global-wellness-summit/2018-shark-tank-wellness-student-competition 

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

മേലൂര്‍ ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം കുമ്പളങ്ങാട്ട് ഉണ്ണിക്കൃഷ്ണന്

വടാക്കാഞ്ചേരി: തമിഴിനാട് മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ് (സിടിഎംഎ) മേലൂര്‍ ദാമോദരന്‍ സ്മാരക...

കോമന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പുല്ലൂര്‍: വി. കോമണ്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിനു പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മലയാള രചനകള്‍ ക്ഷണിച്ചു. 10,000...

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും. കേരളവര്‍മ പബ്ലിക്ക്...

മദ്യപാനത്തിലും മദ്യവരുമാനത്തിലും കേരളം ഒന്നാം നമ്പറല്ല!

Editor's View കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യമാണെന്നും മദ്യപാനത്തില്‍ മലയാളികളെ തോല്‍പ്പിക്കാനാവില്ലെന്നും പൊതുവേ അക്ഷേപമുണ്ട്. എന്നാല്‍ ഈ അക്ഷേപങ്ങള്‍ക്കിടയിലെ...

More like this