2018 ആഗസ്റ്റ് 31,വെള്ളി
1194 ചിങ്ങം 15
ഇന്ന്
ക്രയ്ഗിസ്ഥാൻ, മലയ, ട്രിനാഡ് & ടൊബാഗൊ എന്നീ രാജ്യങ്ങളുടെ സ്വാതന്ത്ര്യ ദിനം.
മോൾഡോവ: ദേശീയ ഭാഷ ദിനം.
ബലൂച് : പക്തൂണി ഏകത ദിനം.
അമേരിക്ക : ട്രെയൽ മിക്സ് ഡേ.
[യാത്രകൾക്ക് പോകുമ്പോൾ എടുക്കുന്ന ഉണക്ക പഴങ്ങളുടെയും നട്ട്സിന്റെയും മിക്സിനാണ് ട്രെയൽ മിക്സ് എന്ന് വിളിക്കുന്നത്.]
മിമിക്രിയിലൂടെ കലാരംഗത്ത് തുടക്കം കുറിക്കുകയും തുടർന്ന് ഏഷ്യാനെറ്റ് കേബിൾവിഷൻ ചാനലിൽ അവതാരകനാകുകയും സിനിമയിൽ നായകനടനായി തിളങ്ങുകയും ചെയ്യുന്ന ജയസൂര്യയുടെയും (1978),
കപിൽ ദേവിനു പുറമേ ടെസ്റ്റ് ക്രിക്കറ്റിൽ ഇരുനൂറിലേറെ വിക്കറ്റു നേടിയ ഏക ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജവഗൽ ശ്രീനാഥിന്റെയും (1969),
മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ ഹിന്ദിയിലെ ചലചിത്ര നായകനടൻ രാജ് കുമാർ റാവുവിന്റെയും (1984),
പാകിസ്താനിലെ ഒരു രാഷ്ട്രീയ, സാമൂഹിക പ്രവർത്തകയും, അധ്യാപികയുമായ സുബൈദ ജലാൽ ഖാനിന്റെയും (1959),
ലെബനനിലെ ചെറുത്തു നിൽപ്പ് പ്രസ്ഥാനമായ ഹിസ്‌ബുല്ലയുടെ ജനറൽ സെക്രട്ടറി ഹസൻ നസ്റുല്ലയുടെയും (1960 ) ജന്മദിനം.
ഓര്‍മ്മദിനങ്ങള്‍
കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് (1896-1981)
കോവുണ്ണി നെടുങ്ങാടി (1830 -1889)
പി.സി. ചെറിയാൻ (1918- 1989)
എ.എ. റഹീം (1920 – 1995)
കെ.കെ. ബാലകൃഷ്ണൻ (1927- 2000)
ബി.എ. ചിദംബരനാഥ് (1923 – 2007)
മറിയാമ്മ ജോൺ (-2008)
പൂച്ചാലി ഗോപാലൻ (1933-2009)
എസ്. പാവമണി (1932-2010 )
കാരിക്കത്ത് സുഭദ്രാമ്മ (1913-2013)
വി.വി.ദക്ഷിണാമൂർത്തി (1935 – 2016)
വിൽഹെം വൂണ്ഡ് (1832 –1920),
ഡയാന സ്പെൻസർ (1961-1997
ജന്മദിനങ്ങള്‍
ജഹാംഗീർ (1569– 1627 )
അമൃതാ പ്രീതം (1919 – 2005)
ഋതുപർണ ഘോഷ് (1963 –2013)
എഡ്വേർഡ് തോൺഡൈക് (1874-1949)
തായ്ഷോ ചക്രവർത്തി (1879 –1926)
രമൺ മാഗ്‌സസെ (1907 -1957)
ചരിത്രത്തിൽ ഇന്ന്
1056 – ബൈസന്റൈൻ ചക്രവർത്തിനി തിയോഡോറ രാജ്യാവകാശികളില്ലാതെ മരിക്കുന്നു. മാസിഡോണിയൻ രാജവംശത്തിന്റെ അന്ത്യം.
1569 – ജഹാംഗീർ, മുഗൾ ചക്രവർത്തി (മ. 1627)