ക്ലിന്റോര്‍മ്മയില്‍ ചിത്രരചനാ മത്സരം

0
763

വരകളിലൂടെ മനം കവര്‍ന്ന ക്ലിന്റിന്റെ ജന്മദിനത്തില്‍ 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായ് ആത്മയില്‍ ചിത്ര രചനാ മത്സരം ആരംഭിച്ചു. വര്‍ഷങ്ങളുടെ തപസ്യകൊണ്ട് മാത്രം വരച്ച് തീര്‍ക്കാന്‍ കഴിയുന്ന മനോഹരമായ അനവധി ചിത്രങ്ങളൊരുക്കിയ ക്ലിന്റിനെ ഓര്‍മ്മിച്ചുകൊണ്ട് തുടങ്ങിയ ചടങ്ങ് കാര്‍ട്ടൂണിസ്റ്റ് പ്രണതി പ്രദീപ് ഉദ്ഘാടനം ചെയ്തു.

കാര്‍ട്ടൂണ്‍ വരച്ചുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ച പ്രണതി, ക്ലിന്റിനെ ഓര്‍മ്മിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയും കിന്റോര്‍മ്മയില്‍ ഒരുങ്ങിയ ചിത്രരചനാ  മത്സരത്തെ അഭിനന്ദിച്ചു കൊണ്ട് ഉദ്ഘാടന പ്രസംഗത്തില്‍ സംസാരിച്ചു.

എല്‍.പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. ചടങ്ങില്‍ ആത്മ സ്‌പോട്‌സ് എഡിറ്റര്‍ അജ്മല്‍ എന്‍.കെ സ്വാഗതവും ചിത്രകാരന്‍ സുബേഷ് പത്മനാഭന്‍ അധ്യക്ഷ സ്ഥാനവും അലങ്കരിച്ചു. ആത്മ ഓണ്‍ലൈന്‍ സബ്-എഡിറ്റര്‍ നിധിന്‍ വി.എന്‍ ചടങ്ങില്‍ നന്ദി പറഞ്ഞു. ഫലപ്രഖ്യാപനം വൈകിട്ട് നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here