HomeNEWSആര്‍ട്ടിസ്റ്റ് നമ്പൂതിരി വിടവാങ്ങി

ആര്‍ട്ടിസ്റ്റ് നമ്പൂതിരി വിടവാങ്ങി

Published on

spot_imgspot_img

എടപ്പാള്‍: പ്രമുഖ ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി (കെ.എം. വാസുദേവന്‍ നമ്പൂതിരി-97) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് നടുവട്ടത്തെ വീട്ടില്‍നിന്ന് കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ എടപ്പാള്‍ ആശുപത്രിയിലും പിന്നീട് കോട്ടക്കല്‍ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. രാവിലെ 12 മുതല്‍ എടപ്പാള്‍ നടുവട്ടത്തെ വീട്ടിലും മൂന്നു മണിവരെ തൃശ്ശൂര്‍ ലളിത കലാ അക്കാദമി ഹാളിലും പൊതുദര്‍ശനത്തിനുവെക്കും. സംസ്‌കാരം ഇന്ന് വൈകീട്ട് എടപ്പാളിലെ വീട്ടുവളപ്പില്‍ നടക്കും.

ഇന്ത്യയിലെ മികച്ച രേഖാചിത്രകാരന്‍ കൂടിയായിരുന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരി 1925 സെപ്റ്റംബര്‍ 13ന് പൊന്നാനിയിലെ കരുവാട്ടു മനയ്ക്കല്‍ കെ.എം.പരമേശ്വരന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായി ജനിച്ചു. കുട്ടിക്കാലത്ത് കരിക്കട്ട കൊണ്ട് തറവാട്ടു ചുവരിലും മറ്റു കോറിയിട്ട ചിത്രങ്ങള്‍ കണ്ട് പ്രശസ്ത ശില്‍പിയും ചിത്രകാരനുമായ വരിക്കാശ്ശേരി കൃഷ്ണന്‍ നമ്പൂതിരിയാണ് മദ്രാസ് ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ എത്തിച്ചത്. മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ കെ.സി.എസ്.പണിക്കര്‍, റോയ് ചൗധരി തുടങ്ങിയ പ്രമുഖരുടെ കീഴിലായിരുന്നു ചിത്രകലാ പഠനം. 1960ല്‍ മാതൃഭൂമിയില്‍ ചിത്രകാരനായി ചേര്‍ന്നു. 1981 മുതല്‍ കലാകൗമുദിയിലും തുടര്‍ന്ന് മലയാളം വാരികയിലും ജോലി ചെയ്തു.

മാതൃഭൂമിയില്‍ വന്ന ‘നാണിയമ്മയും ലോകവും’ എന്ന പേരിലുള്ള പോക്കറ്റ് കാര്‍ട്ടൂണ്‍ പരമ്പര പ്രസിദ്ധമാണ്. തകഴിയുടെ ‘ഏണിപ്പടികള്‍’, എംടിയുടെ ‘രണ്ടാമൂഴം’, തിക്കോടിയന്റെ ‘ചുവന്ന കടല്‍’, വികെഎന്നിന്റെ ‘പിതാമഹന്‍’, കെ.സുരേന്ദ്രന്റെ ‘ഗുരു’, പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ ‘സ്മാരകശിലകള്‍’ എന്നീ നോവലുകള്‍ക്ക് നമ്പൂതിരി വരച്ച ചിത്രങ്ങള്‍ ഏറെ പ്രശസ്തമാണ്.

രേഖാചിത്രങ്ങള്‍, പെയിന്റിങ് എന്നിവയ്ക്കു പുറമേ ശില്‍പകലയിലും പ്രശസ്തനായിരുന്നു ആര്‍ട്ടിസ്റ്റ് നമ്പൂതിരി. മണ്ണിലും മരത്തിലും ശിലയിലും ലോഹത്തിലും ഒരുപോലെ സ്വാധീനം. കലാമണ്ഡലത്തിനുവേണ്ടി ഫൈബര്‍ ഗ്ലാസില്‍ ചെയ്ത കഥകളി ശില്‍പങ്ങളും ചെമ്പുഫലകങ്ങളില്‍ മഹാഭാരതവും രാമായണവും പുനരവതരിപ്പിച്ചുകൊണ്ടുള്ള പരമ്പരകളും രാജ്യാന്തര ശ്രദ്ധനേടി.

കൊല്ലത്ത് ടി.കെ.ദിവാകരന്‍ സ്മാരകത്തില്‍ സിമന്റില്‍ ചെയ്ത ‘റിലീഫ്’ ശില്‍പം, വടകരയിലും കൊല്ലത്തുമുള്ള കോപ്പര്‍ മ്യൂറലുകള്‍, തിരുവനന്തപുരം ലാറ്റക്സ് ഭവനിലെ ‘അമ്മയും കുഞ്ഞുങ്ങളും’ എന്ന കോണ്‍ക്രീറ്റ് ശില്‍പം, എറണാകുളം ഹൈക്കോടതിയില്‍ തടിയില്‍ ചെയ്ത ‘നീതി’ ശില്‍പം എന്നിവ പ്രസിദ്ധങ്ങളാണ്.

അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1974ല്‍ ‘ഉത്തരായണം’ സിനിമയുടെ കലാസംവിധാനത്തിന് മികച്ച കലാസംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. രാജാ രവിവര്‍മ പുരസ്‌കാരം, ലളിതകലാ അക്കാദമി പുരസ്‌കാരം, ബഷീര്‍ പുരസ്‌കാരം, സഹോദരന്‍ അയ്യപ്പന്‍ അവാര്‍ഡ് എന്നിവയും അദ്ദേഹത്തിനു ലഭിച്ചു. കേരള ലളിതകലാ അക്കാദമി ചെയര്‍മാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചെന്നൈയിലെ ചോളമണ്ഡല്‍ ആര്‍ട്ടിസ്റ്റ് വില്ലേജിന്റെയും എറണാകുളം കേരള കലാപീഠത്തിന്റെയും സ്ഥാപക അംഗങ്ങളില്‍ ഒരാളാണ്.

തിരുവേഗപ്പുറ വടക്കേപ്പാട്ട്മനയ്ക്കല്‍ മൃണാളിനിയാണ് ഭാര്യ. മക്കള്‍: പരമേശ്വരന്‍ (അഡ്വക്കറ്റ്, കോഴിക്കോട്), വാസുദേവന്‍ (സിനിമാ സംവിധായകന്‍). മരുമക്കള്‍: ഉമാദേവി (അധ്യാപിക, കോഴിക്കോട്), സരിത (കോളജ് അധ്യാപിക, ചാലക്കുടി).


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

 

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...

പ്രൊഫ: എരുമേലി പരമേശ്വരന്‍ പിള്ള കഥ-കവിത പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കേരള ബുക്ക്‌സ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സപ്ലൈയേഴ്‌സ് രണ്ടാമത് പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള കഥ, കവിതപുരസ്‌കാരം 2023ന് കൃതികള്‍...

More like this

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...