ത്യാഗത്തിന്റെ മനുഷ്യ ഗന്ധം പേറുന്ന ഇരു ചിത്രങ്ങൾ

0
125
(പുസ്തകപരിചയം)
തസ്‌ലീം പെരുമ്പാവൂർ
അടിമ കച്ചവടത്തിന്റെയും മനുഷ്യ ക്രൂരതകളുടെയും ഏറെ കഥകൾ പേറുന്ന ഭൂവിടങ്ങളാണ് ആഫ്രിക്കയും ആൻഡമാനും. സമാനതകളില്ലാത്ത യാതനകളുടെയും ക്രൂരതകളുടെയും ചരിത്രം പേറുന്ന രണ്ട് ദേശങ്ങളിലെ യാത്രാനുഭവത്തെ ഒരേ
കോണിൽ കോർത്തി വായനക്കാർക്ക് മുന്നിൽ വിസ്മയം തീർക്കുകയാണ് ആഫ്രിക്കയും ആൻഡമാനും എന്ന തന്റെ പുസ്തകത്തിലൂടെ ബൈജു എൻ നായർ.
യാത്രകൾ മനുഷ്യമനസ്സിനെ നിരന്തരം നവീകരിക്കുന്നതിൽ പ്രധാന ഘടകമാണ്. നിലപാടുള്ള ചുറ്റുപാടിനെ തിരിച്ചറിയുന്ന മനുഷ്യനെ രൂപപ്പെടുത്തുന്നില്ല യാത്ര വഹിക്കുന്ന പങ്ക് ചെറുതല്ല.അത്തരം യാത്രകൾ സ്വയാനുഭവങ്ങളിൽ ഒതുങ്ങി നിൽക്കാതെ ലോകവും അറിയട്ടെ എന്ന ചിന്തയിൽ നിന്നാണ് യാത്രാവിവരണ പുസ്തകങ്ങൾ പിറവിയെടുക്കുന്നത്. ഈ ഇനത്തിൽ പെടുന്നതാണ് ബൈജു എന്നവരുടെ പുസ്തകവും.
വായനക്ക് ഏറ്റവും അനുയോജ്യമായ ഭാഷയാണ് അദ്ദേഹം തന്റെ പുസ്തകത്താളുകളിലൂടെ അത്രയും എഴുതിയിരിക്കുന്നത്. ഏതൊരു സാധാരണക്കാരനും മടുപ്പ് കൂടാതെ എളുപ്പത്തിൽ ഗ്രഹിച്ചെടുക്കാനാവുന്ന തരത്തിലാണ് അദ്ദേഹം തിരഞ്ഞെടുത്ത എഴുത്തിന്റെ രീതിശാസ്ത്രം.
കണ്ണിൽ കണ്ടതിനെയൊക്കെ അധിക വർണ്ണനയിലൂടെ കുത്തിനിറയ്ക്കുന്ന രീതിക്ക് വിപരീതമായി ഭൂത,നവ,ഭാവി കാലങ്ങളിലെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മേഖലയെ കൂടി പരിഗണിച്ചുള്ള പുസ്തകതാളുകളത്രയും വായനക്കൊപ്പം ചിന്തയുടെ അനേകായിരം വാതിലുകളെക്കൂടി തുറന്നിടുകയാണ്. തന്റെ യാത്രയിൽ ചരിത്ര പ്രാധാന്യം അർഹിക്കുന്ന സ്ഥലങ്ങളൊന്നും തന്നെ ഒഴിവായിക്കൂടാ എന്ന നിർബന്ധ ബുദ്ധി ഗ്രന്ധകാരനുണ്ട്. അതോടൊപ്പം വായനക്കാരെ മറു ലോകത്തിന്റെ ദൃശ്യാവിഷ്കാരങ്ങളെ അതിന്റെ തനിത് ഭംഗിക്കൊട്ടും തന്നെ കോട്ടം തട്ടിക്കാതെ വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കാനും ഗ്രന്ഥകാരൻ ശ്രമിക്കുന്നുണ്ട്.
പുസ്തകത്തിന്റെ ആദ്യ നൂറു താളുകളിൽ ആൻഡമാൻ യാത്രയാണ്. പ്രാണൻ തേടിയുള്ള ആർപ്പുവിളികളുടെയും യാതനകളുടെയും കഥ പറയുന്ന തടവറ സ്ഥിതി ചെയ്യുന്ന ആൻഡമാനിലൂടെ. ബ്രിട്ടീഷ് ആധിപത്യ ഇന്ത്യയിൽ പോരാട്ട നായകരെ പീഡനത്തിന്റെ പുനത്തുമ്പിയിൽ എത്തിച്ച അനേകം ജീവിത ചിത്രങ്ങളെ വരച്ചിടുന്ന സെല്ലുലാർ ജയിൽ, ആൻഡമാന്റെ സാമ്പത്തിക സ്രോതസ്സിൽ വലിയ പങ്കു വഹിച്ച, രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാന്റെ ബോംബെറിൽ ചിന്നഭിന്നമായി ചരിത്രസ്മാരകമായി ഇന്നവശേഷിക്കുന്ന ചാത്തൻ സോ മിൽ, സഞ്ചാരികളെ മാടി മാടി വിളിക്കുന്ന രാധാ നഗർ പോർട്ട് ബ്ലെയർ എലിഫന്റ് ഐലൻഡ് റോസ് ഐലൻഡ് തുടങ്ങിയ ആൻഡമാന്റെ ചരിത്രത്തിന്റെയും സൗന്ദര്യത്തിന്റെയും മുഖചിത്രങ്ങളിലൂടെ കടന്നുപോകുന്ന ഒരു ഹ്രസ്വ ആൻഡമാൻ യാത്ര വിവരണം.
പുസ്തകത്തിന്റെ രണ്ടാം ഭാഗം. ആഫ്രിക്കയിലെ ടാൻസാനിലൂടെയുള്ള യാത്രയാണ്. അടിമച്ചന്തയുടെ ചരിത്രം വിളിച്ചു ബാറിലേക്കും ആഫ്രിക്കയുടെ തനത് സൗന്ദര്യം വിളിച്ചറിയിക്കുന്ന ഭൂഖണ്ഡത്തിലെ ഏക വലിയ കൊടുമുടിയായ കിളിമഞ്ചാരോ, മറ്റൊരു സൗന്ദര്യ പ്രതിഭാസമായ മൗണ്ട് മേരു, ആഫ്രിക്കയുടെ സംസ്കാരം,ജനം, ജീവിതരീതികൾ,ഉപാധികൾ തുടങ്ങിയ മേഖലയിലൂടെ കടന്നുപോകുന്നു ആഫ്രിക്കൻ യാത്രാവിവരണം.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here