HomePOLITICALആർ എസ് എസിന്റെ ക്രൈസ്തവ സ്നേഹം ; സത്യമോ മിഥ്യയോ?

ആർ എസ് എസിന്റെ ക്രൈസ്തവ സ്നേഹം ; സത്യമോ മിഥ്യയോ?

Published on

spot_imgspot_img

ലേഖനം

സുജിത്ത് കൊടക്കാട്

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഹിന്ദുത്വ ആശയങ്ങൾ ഭയാനകമാം വിധം രാജ്യത്ത് പിടിമുറുക്കുകയാണ്. 1992 ഡിസംബർ 6 ന് ഇന്ത്യൻ മതേതരത്വത്തിന്റെ മകുടോദാഹരണമായ ബാബറി മസ്ജിദ് ആർ എസ് എസിന്റെ കർസേവകന്മാർ തകർത്തെറിഞ്ഞ നാൾ മുതൽ ഹിന്ദുത്വ ഏകീകരണം രാജ്യത്ത് ശക്തമായി കൊണ്ടിരിക്കുകയാണ്. 2014 ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി. രാജ്യത്ത് അധികാരത്തിലെത്തിയതോടെ ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള വേഗത വർദ്ധിച്ചിരിക്കുകയാണ്. ഭരണഘടനയുടെ സാധുതകൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള അമിതാധികാര പ്രവണത ഹിന്ദുത്വ ഫാഷിസത്തിലേക്കുള്ള ചുവടുവെപ്പാണ്. നാസി ജർമ്മനിയിൽ ഹിറ്റ്ലർ നടപ്പിലാക്കിയ ആര്യ മഹത്വവൽക്കരണത്തിന്റെയും ജൂത വിദ്വേഷത്തിന്റെയും വംശ ശുദ്ധീകരണ മാതൃക ഇന്ത്യയിൽ സ്വപ്നം കാണുന്നവരാണ് ആർ എസ് എസ്. സംഘ് മുഖപത്രമായ കേസരിയിൽ ഇതിന് തെളിവേകുന്ന പല ലേഖനങ്ങളും അച്ചടിച്ചു വന്നിട്ടുണ്ട്. ഹിന്ദു മതത്തിനപ്പുറമുള്ള മുസ്ലിം, ക്രിസ്ത്യൻ മതങ്ങളോടുള്ള ആർ എസ് എസ് നിലപാടെന്താണെന്ന് താഴെ കൊടുത്ത വരികളിലൂടെ കേസരി വ്യക്തമാക്കുന്നു ; “വൈദേശിക മതങ്ങളും അവയെ താങ്ങി നടക്കുന്ന വൈതാളികൻമാരും മൂടുതാങ്ങികളുമാണു ഇന്ന്‌ ഭാരതാംബയുടെ കണ്ണിലെ കരടുകളായിത്തീർന്നിട്ടുള്ളത്‌. ആ കരടുകൾ നീക്കം ചെയ്യാത്തിടത്തോളം കാലം ഭാരതാംബയുടെ കണ്ണുകൾ കലങ്ങിത്തന്നെയിരിക്കും.”
ഈ നിലപാടിന്റെ ഭാഗമായി ഇന്ത്യയിൽ എക്കാലത്തും ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾ മാത്രം സ്വീകരിച്ച സംഘടനയാണ് ആർ എസ് എസ്.

ആർഎസ്എസിന്റെ രണ്ടാമത്തെ സർസംഘചാലകായ മാധവ സദാശിവ ഗോൾവാൾക്കർ 1966 ലാണ് സംഘ പരിവാറിന്റെ ബൈബിൾ എന്നറിയപ്പെടുന്ന വിചാരധാര (Bench of thoughts) രചിക്കുന്നത്. വിചാരധാരയിൽ അധ്യായം 19 മുതൽ 21 വരെ വിവരിക്കുന്നത് ഇന്ത്യയിൽ നിന്ന് പുറത്താക്കേണ്ട വൈദേശിക ശക്തികളെ കുറിച്ചാണ്. മുസ്ലീങ്ങളേയും കമ്മ്യൂണിസ്റ്റുകളെയും പോലെ ക്രിസ്ത്യാനികളും രാജ്യത്തു നിന്ന് പുറത്താക്കപ്പെടേണ്ടവരാണ് എന്ന് വിചാരധാരയിൽ അസന്നിഗ്ദ്ധമായി ഉറപ്പിച്ചു പറയുന്നുണ്ട് ഗോൾവാൾക്കർ. ക്രൈസ്തവ വിരുദ്ധത അജണ്ടയായ് സ്വീകരിച്ച അതേ ആർ എസ് എസ് ആണ് ഇന്ന് സേവ് അവർ നേഷൻ ഇന്ത്യ ( Save our Nation India ) എന്ന പേരിൽ ഒരു ആർ എസ് എസ് – ക്രൈസ്തവ കൂട്ടായ്മ രൂപീകരിക്കാൻ തയ്യാറെടുത്ത് വന്നിരിക്കുന്നത്. ഇത്തരമൊരു സംഘടനയുടെ രൂപീകരണത്തിലൂടെ എന്തായിരിക്കും ആർ എസ് എസ് ലക്ഷ്യം വെച്ചിരിക്കുന്നത്?എല്ലാക്കാലത്തും ഇന്ത്യയിൽ ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾ മാത്രം സ്വീകരിച്ച ആർഎസ്എസിന്റെ സമീപകാല ക്രിസ്ത്യൻ സ്നേഹം എന്തിനു വേണ്ടിയുള്ളതാണ് ?

ഒരു സംശയവും വേണ്ട ഒന്നാമത്തെ ശത്രുവിന്റെ പതനത്തിന്റെ വേഗത കൂട്ടാൻ തന്നെ. അതായത് ആർഎസ്എസ് പ്രഥമ ശത്രുവായി കണക്കാക്കുന്ന മുസ്ലീം വേട്ടയ്ക്ക് വേഗത കൂട്ടാൻ. ഇതിനായി ഇന്ത്യയിലെ മറ്റൊരു ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവരുടെ കൂടി പിന്തുണ ആർജിച്ചെടുക്കുന്നതിലൂടെ തങ്ങളുടെ മുസ്ലിം വിരുദ്ധ നിലപാടുകൾക്ക് കൂടുതൽ പൊതുസ്വീകര്യത കരസ്ഥമാക്കാൻ കഴിയുമെന്ന് ആർഎസ്എസ് കണക്ക് കൂട്ടുന്നു. മുസ്ലീം മുക്ത ഭാരതമെന്ന ലക്ഷ്യ പൂർത്തീകരണത്തിനു ശേഷം ആർഎസ്എസ് തങ്ങളുടെ അടുത്ത അജണ്ടയാരംഭിക്കും. വിചാരധാരയെ ഉദ്ദരിക്കുമ്പോൾ അടുത്ത ലക്ഷ്യം ക്രൈസ്തവരെന്ന് വ്യക്തം. അതായത് മുസ്ലീം ഉന്മൂലനമെന്ന പ്രഥമ അജണ്ട പൂർത്തീകരിക്കും വരെ മാത്രമായിരിക്കും ആർഎസ്എസിന്റെ ഈ ക്രൈസ്തവ സ്നേഹം.

ഇതേ തന്ത്രം ദളിത് വിഷയത്തിലും ആർഎസ്എസ് നേരത്തേ സ്വീകരിച്ചതാണ്. 1925ലെ വിജയ ദശമി നാളിൽ ഡോ കേശവ് ബൽറാം ഹെഡ്ഗേവാർ എന്ന മഹാരാഷ്ട്ര ചിത്പവൻ ബ്രാഹ്മണൻ രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർ എസ് എസ്) രൂപീകരിച്ചത് തന്നെ ദളിത്- അധസ്ഥിത മുന്നേറ്റങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്തതോടൊപ്പം തങ്ങളുടെ മുകളിൽ കെട്ടിവെച്ച ഹിന്ദു സ്വത്വത്തെ നിരാകരിക്കാൻ അധസ്ഥിത ദളിത് വിഭാഗങ്ങൾ തയ്യാറായതോടെ തങ്ങളുടെ ഹിന്ദു രാഷ്ട്ര സ്വപ്നം അപ്രാപ്യമാകുമോയെന്ന് ആർഎസ്എസ് ഭയപ്പെട്ടു. ദളിത് അധസ്ഥിത വിഭാഗങ്ങൾ ഹിന്ദു മതത്തിൽ നിന്ന് പുറത്തു പോയാൽ ഹിന്ദു മതത്തിന് മഹാഭൂരിപക്ഷമാകാൻ കഴിയില്ല. മാത്രമല്ല ഇന്ത്യയിൽ സവർണ്ണ ഹിന്ദുത്വ കൊളോണിയലിസത്തിന് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്താൻ കഴിയുന്നത് ദളിത് അധസ്ഥിത വിഭാഗങ്ങൾ ഒരുമിച്ചാലാണ്. ഈ സാധ്യത ഇല്ലാതാക്കാനാണ് ഒരു മുസ്ലീം പൊതുശത്രുവിനെതിരായ വ്യാജ ഭീതിയുടെ വ്യാപകമായ വിന്യാസമുണ്ടാകുന്നത്. ഇതേ തന്ത്രമാണ് ആർഎസ്എസ് ക്രൈസ്തവ സംഘടനകൾക്കിടയിലേക്കും തൊടുത്തു വിട്ടിട്ടുള്ളത്.

ഒരു മുസ്ലീം പൊതുശത്രു രൂപപ്പെട്ടിട്ടും ദളിതരോടുള്ള ആർഎസ്എസിന്റെ സമീപനം എന്തായിരുന്നുവെന്ന് സമീപകാല ഇന്ത്യൻ യഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാൻ തയ്യാറായാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. സംഘപരിവാർ പാളയത്തിലേക്ക് നടന്നടുക്കുന്ന ക്രൈസ്തവ സംഘടനകൾ ഇതാലോചിച്ചാൽ നന്നായിരിക്കും. പശുവിന്റെ പേരിൽ പോലും ദളിതർ കൊല്ലപ്പെടുമ്പോൾ പ്രതിസ്ഥാനത്ത് സംഘപരിവാർ സംഘടനകൾ തന്നെയാണ്. 2018 ൽ ഭീമ കൊറേഗാവ് യുദ്ധ വിജയത്തിന്റെ ഇരുന്നൂറാം വാർഷികം ആഘോഷിക്കുന്നതിനായി എത്തിച്ചേർന്ന ദളിത് മനുഷ്യരെ കല്ലെറിഞ്ഞോടിച്ചതും ഇക്കൂട്ടർ തന്നെയാണ്. 28 വയസ്സ് മാത്രം പ്രായമുള്ള ഒരു ദളിത് ചെറുപ്പക്കാരനാണ് അന്നത്തെ കല്ലേറിൽ മരിച്ചു വീണത്. ബിജെപിയുടെ കീഴിൽ ദളിത് മോർച്ചയും പട്ടികജാതി മോർച്ചയുമെല്ലാം പ്രവർത്തിക്കുമ്പോഴും അവരുടെ മനസ്സിൽ അടിഞ്ഞു കൂടിയ സവർണ പ്രമാണിത്തത്തിനും ദളിത് വിരുദ്ധതയ്ക്കും ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതാണ് മേൽപ്പറഞ്ഞ സംഭവങ്ങൾ. ഇത് മറച്ചുവെക്കുന്നതിനായാണ് ഒരു ദ്രൗപതി മുർമ്മുവിനേയോ രാംനാഥ് കോവിന്ദിനേയോ ദളിത് ഐക്കണുകളാക്കി ഉയർത്തി കാട്ടുന്നത്. സേവ് അവർ നേഷൻ ഇന്ത്യയുമായി സഹകരിക്കാനുദ്ദേശിക്കുന്ന ക്രൈസ്തവ സംഘടനകൾ ഇതാലോചിച്ചാൽ നന്ന്.

1999 ജനുവരി 22 ന് ഒറീസ്സയിലെ ക്വഞ്ചാർ ജില്ലയിൽ വെച്ച് ഓസ്ട്രേലിയക്കാരനായ ക്രൈസ്തവ സുവിശേഷ പ്രസംഗികൻ ഗ്രഹാം സ്റ്റെയിൻസിനേയും അദ്ദേഹത്തിന്റെ 10 ഉം 6 ഉം വയസ്സുള്ള ഫിലിപ്, തിമോത്തി എന്ന മക്കളെയും ജീവനോടെ ചുട്ടുകൊന്ന സംഘ പരിവാർ പ്രസ്ഥാനത്തെ വാരിപുണരാനാനാണ് ചില ക്രൈസ്തവ സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ ആന്ധ്രയിൽ സാന്താക്ലോസ് മൂർദ്ധാബാദ് എന്നുവിളിച്ച് കോലം കത്തിച്ചതും വാരണാസിയിലെ ക്രിസ്മസ് ആഘോഷത്തിനു നേരെ ആക്രമണം നടത്തിയതും ഹരിയാനയിലെ അംബാലയിൽ ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച യേശു ക്രിസ്തുവിന്റെ പ്രതിമ തകർത്തതും ക്രിസ്മസിന് ഹിന്ദു ഭവനങ്ങളിൽ നക്ഷത്രവിളക്ക് തൂക്കരുതെന്ന തിട്ടൂരമിറക്കിയതും ആർഎസ്എസ് സംഘപരിവാർ ശക്തികളാണ്. ഇതെല്ലാം ഒരു വർഷത്തിനിപ്പുറം മാത്രം നടന്ന സംഭവങ്ങളാണെന്ന് പ്രത്യേകമോർക്കണം. ഇനി വേട്ടക്കാരന്റെ കെണിയിലേക്ക് സ്വയം വീണു കൊടുക്കണോ എന്ന് തീരുമാനിക്കേണ്ടത് സംഘപരിവാർ പാളയത്തിലേക്ക് നടന്നു നീങ്ങാൻ തീരുമാനിച്ച ക്രൈസ്തവ സംഘടനകളാണ്. ചരിത്രത്തിൽ ഒരിക്കലുമവർ ക്രൈസ്തവർക്കൊപ്പമായിരുന്നില്ലെന്ന വസ്തുത ഓർത്താൽ നന്ന്..


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...