നമ്മുടെ മക്കള്‍ കുറ്റവാളികളാവാതിരിക്കാന്‍

1
146

(ലേഖനം)

സാജിദ് മുഹമ്മദ്

”അപ്പുവിനെ വളര്‍ത്തിയിരുന്നത് വളരെ ലാളനയോടെയും വാത്സല്യത്തോടെയുമായിരുന്നു. വ്യക്തമാക്കി പറയട്ടെ, വളരെ സന്തോഷത്തോടെയാണ് ആറു വയസ്സുവരെ അവന്‍ വളര്‍ന്നത്. അപ്പോഴേക്കും അവന് ഒരു കുഞ്ഞനിയന്‍ ജനിച്ചു. അന്നു മുതല്‍ അപ്പു ഹാപ്പിയല്ല. അമ്മയുടെ സ്‌നേഹം മുഴുവനും ഇപ്പോള്‍ കുഞ്ഞനിയന്‍ മാത്രം.” അപ്പുവിനെ മാറ്റി നിര്‍ത്തി കുഞ്ഞനിയനെ ഓമനിക്കുമ്പോള്‍ ആ കുഞ്ഞ് മനസ്സ് വേദന കൊള്ളുകയായിരുന്നു. അപ്പുവിന്റെ ചിന്തകളുടെ ഗതി മാറി സഞ്ചരിക്കാന്‍ തുടങ്ങി. പുതിയ കുഞ്ഞിന്റെ വരവിലൂടെയാണല്ലോ തനിക്ക് സ്‌നേഹവും വാത്സല്യവും നഷ്ടത്തിലായത്. ‘അവനെ നശിപ്പിക്കുക തന്നെ’ അവന്റെ കുഞ്ഞ് മനസ്സ് കൊണ്ട് കണ്ടെത്തിയതാണ് ബക്കറ്റില്‍ വെള്ളം നിറച്ച് ആ കൈ കുഞ്ഞിനെ അതിലേക്കിടുക. അതോടെ തീരും എല്ലാ പ്രശ്‌നങ്ങളും

ഇതൊരു കെട്ടുകഥയല്ല യാഥാര്‍ത്ഥ്യമാണ് (കഥാപാതങ്ങള്‍ പുനര്‍നാമകരണം ചെയ്‌തെന്ന് മാത്രം). ഇതിന്റെ ഉത്തരവാദി ആരാണ്?

ചെറിയ കുട്ടികളായിരിക്കുമ്പോള്‍ അവര്‍ ഓരോരുത്തരും പറയും: ‘ഇത് എന്റെ അമ്മയാണ്, എന്റെ മാത്രം അമ്മയാണ്. പത്ത് മക്കളെ പോറ്റുന്ന അമ്മയാണെങ്കില്‍ പോലും അവര്‍ സൂക്ഷിക്കേണ്ടതായുണ്ട്. എല്ലാ മക്കളേയും ഒരുപോലെ ശ്രദ്ധിക്കുകയും പരിപാലിക്കുകയും ചെയ്യണം. അല്ലെങ്കില്‍ മുകളില്‍ പറഞ്ഞ കഥയിലെ ദുരന്തമായിരിക്കും അവരെ കാത്തിരിക്കുക. ഇനി കുട്ടി കൂറ്റമൊന്നും ചെയ്തില്ലെന്നിരിക്കട്ടെ, കൂട്ടിയുടെ വൈകാരിക വളര്‍ച്ചയെ സാരമായി ബാധിക്കുന്നതും ഭാവിയില്‍ മാനസികമായ ദൂഷ്യ ഫലങ്ങള്‍ക്ക് വഴി തെളിക്കുമെന്നതുമായി ഈ സംഭവം മാറുമെന്ന് തീര്‍ച്ചയാണ്.

ചെറു പ്രായക്കാരായ 44 കുറ്റവാളികളില്‍ ബൗള്‍ബി (Bowlby) നടത്തിയ ഒരു ഗവേഷണത്തില്‍ നിന്നും തെളിഞ്ഞത് അവര്‍ക്ക് ശൈശവ കാലത്ത് (Infancy: 23) മാതൃ വാത്സല്യം ലഭിക്കാതെ വളര്‍ന്നതിനാവായിരുന്നു.”നീ അവനെ കണ്ട് പഠിക്ക്” എന്നത് താക്കീതിന്റെ സ്വരമാണ്. ഒരു കുട്ടിയെ മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവന്റെ മനസ്സില്‍ വലിയ മുറിവുകളാണ്ടാകുന്നത്. പലതരത്തിലുള്ള സംശയങ്ങള്‍ക്ക് അത് കാരമമാകുകയും ചെയ്യുന്നു. എന്നാല്‍ ഇത്തരം താരതമ്യങ്ങള്‍ നൂറില്‍ ഒരാള്‍ക്ക് മാത്രമേ ഇത് പ്രചോദനമാകാറുള്ളൂ. ബാക്കി 99 പേരിലും വിപരീത ഫലമാണ് സംഭവിക്കുന്നത്. ഒരു കുട്ടി കളിച്ച് ശരീരമാസകലം ചേറില്‍ മുങ്ങി വരുമ്പോള്‍ കുട്ടിയെ വേണ്ട രീതിയില്‍ പറഞ്ഞ് മനസ്സിലാക്കുന്നതോടൊപ്പം ഗോള്‍ അടിച്ചതിന്റെ കണക്കും വിവരങ്ങളും ഉള്‍പ്പെടുത്തി പ്രചോദന സ്വരത്തില്‍ വിഷയമവതരിപ്പിക്കുമ്പോഴാണ് കുട്ടിക്ക് കാര്യഗൗരവം മനസ്സിലാകുക. കുട്ടികളൊരിക്കലും കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. അവരെ പ്രചോദിപ്പിക്കുന്ന രീതിയില്‍ അവരുടെ തെറ്റുകള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ സാധിക്കും എന്ന് മാതാപിതാക്കള്‍ തിരിച്ചറിയേണ്ടതായുണ്ട്. ഇത്തരം സമീപനങ്ങളിലൂടെയാണ് ഒരു കുട്ടിയെ വളര്‍ത്തിയെടുക്കേണ്ടത്.

കുഞ്ഞുങ്ങള്‍ക്ക് ലഭിക്കേണ്ട സ്‌നേഹവും വാത്സല്യവും കരുണയും നിരസിക്കുന്ന മാതാപിതാക്കള്‍ നമുക്കിടയിലുണ്ട്. അവരുടെ കുഞ്ഞു മനസ്സിലെ വാശിയും, ശാഠ്യവും അറിഞ്ഞ് അതിനു പ്രതിവിധി കാണുകയാണ് വേണ്ടത്. കുട്ടികളെ ശിക്ഷിക്കാന്‍ മുതിരുന്ന മാതാപിതാക്കള്‍ക്ക് അവരുടെ സ്‌നേഹം പിടിച്ചുപറ്റാനാകണം എന്നില്ല. കുട്ടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളെയും സ്വാധീനിക്കുന്നതാണ് മാതാപിതാക്കളില്‍ നിന്നുള്ള സമീപനം. അതിലുണ്ടാക്കുന്ന പരിക്കുകള്‍ വലിയ വിള്ളലുകള്‍ സൃഷ്ടിക്കും.

ഗെയിം കില്ലര്‍

മക്കളെ കൊലയാളിയാക്കുന്നതില്‍ വീഡിയോ ഗെയിമുകള്‍ക്ക് വലിയ പങ്കുണ്ട്. 3D വീഡിയോ ഗെയിമുകളെന്ന വിനോദത്തെ സൂക്ഷിക്കാന്‍ മാതാപിതാക്കള്‍ തായ്യാറാകേണ്ടതായുണ്ട്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയില്‍ നമുക്ക് അഭിമാനിക്കാനാവുമെങ്കിലും അതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഇത്തരം വിഷങ്ങള്‍ കൂടി നാം കണ്ടിരിക്കണം. മക്കളുടെ ശാരീരികവും മാനുഷികവുമായ വളര്‍ച്ചയെ ലക്ഷ്യമാക്കിയാണ് മാതാപിതാക്കള്‍ ഓരോ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നത്. എന്നാല്‍ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്താലോ? കരുതല്‍ എപ്പോഴും ആവശ്യമാണ്. സാങ്കേതിക ജ്ഞാനം നേടിയെടുക്കുക എന്നത് ആവശ്യമാണ്. എന്നാല്‍ അതിനൊപ്പം കുട്ടികള്‍ വഴി തെറ്റാതിരിക്കാനുള്ള ശ്രദ്ധയുണ്ടാകണം എന്ന് മാത്രം.

വീഡിയോ ഗെയിമുകളുമായുള്ള അഡിക്ഷന്‍ കുട്ടിയുടെ മാനസിക-ശാരീരിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാം. പതിയെ പതിയെ കുട്ടികളെ കൊലയാളികളാക്കാനും ആത്മഹത്യ ചെയ്യിക്കാനുമെല്ലാം പ്രേരിപ്പിക്കാന്‍ വീഡിയോ ഗെയിമുകള്‍ക്ക് സാധിക്കുന്നുണ്ടെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ബ്ലൂവെയില്‍ പോലുള്ള മാരകമായ ഓണ്‍ലൈന്‍ ഗെയിമുകളെക്കുറിച്ച് അറിവില്ലാത്തവര്‍ ഇന്ന കുറവായിരിക്കും. നിരവധി രാജ്യങ്ങളില്‍ നിരോധിക്കത്തക്കവിധത്തില്‍ കൊലയാളിയായി മാറി പ്ലാറ്റ്‌ഫോമായി ബ്യൂവെയിലിന്റേത് മാറുകയായിരുന്നു.

ഫിലിപ്പ് ബുദൈക്കിന്‍ എന്ന 21 വയസ്സുകാരനായ സൈക്കോളജി വിദ്യാര്‍ത്ഥിയെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി പുറത്താക്കിയതോടെയാണ് ബ്ലൂവെയില്‍ എന്ന ആളെക്കൊല്ലി ഗെയിം ജനിക്കുന്നത്. മൂല്യമില്ലാത്തവരെ ലോകത്തില്‍ നിന്ന് തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെയാണ് 2013ല്‍ ഇത്തരമൊരു പ്ലാറ്റ്‌ഫോം ഇയാളൊരുക്കിയത്. മ ഒരു അഡ്മിനിന്റെ (ഫിലിപ്പ് ബു ദൈക്കിന്‍) നിയന്ത്രണത്തില്‍ നടക്കുന്ന ഈ ഗെയിം അഡ്മിന്‍ പറയുന്ന ഓരോ സാഹസിക ചലഞ്ചുകള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിനനുസരിച്ച മാത്രമേ മുന്നോട്ട പോകാന്‍ സാധിക്കുകയുള്ളു. ഗെയിമിന്റെ ഓരോ ഘട്ടത്തിലും മത്സരാര്‍ത്ഥിയെ മുന്നോട്ട് പോകാന്‍ പ്രേരിപ്പിച്ച് ആത്മഹത്യയിലേക്ക് പ്രേരിപ്പാക്കുകയാണ് ഈ ഗെയിം. നിലവില്‍ 20000 പേര്‍ ഈ ഗെയിം ഇന്‍സ്റ്റാള്‍ ചെയ്യുകയും ഇതില്‍ അഞ്ഞൂറോളം പേര്‍ മരണമടയുകയും ചെയ്തിട്ടുണ്ട്. 2016 ല്‍ മുംബൈയില്‍ ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ബ്ലൂവെയില്‍ കാരണമാണ് ആത്മഹത്യ ചെയ്തതെന്ന് കണ്ടെത്തിയതോടെ അറസ്റ്റിലായ ഫിലിപ്പ് റഷ്യയിലെ ജയിലില്‍ തടങ്കലിലാണിപ്പോഴും. അന്യ രാജ്യങ്ങളില്‍ മാത്രം കണ്ട് വന്നിരുന്ന ഇത്തരം ബ്ലൂവെയില്‍ മരണങ്ങള്‍ കേരളത്തില്‍ എത്തിയിട്ടുണ്ട് എന്നാണ് സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.

ദൂരെ സ്ഥലങ്ങളിലേക്ക് മറ്റാരുടേയും സഹായം കൂടാതെ യാത്ര ചെയ്യുകയും നീന്തല്‍ അറിയില്ലെങ്കിലും പുഴകളിലും തോടുകളിലും ചാടുകയും അര്‍ധ രാത്രി സെമിത്തേരിയില്‍ പോയി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി മനോജിന്റെ 2017 ജൂലൈ 26 ന് നടന്ന ആത്മഹത്യ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തിയത് ”അവന്‍ ബ്ലൂവെയില്‍ കളിച്ചിരുന്നുവെന്നാണ്. മാത്രവുമല്ല, കണ്ണൂരില്‍ ആത്മഹത്യ ചെയ്ത സാവന്ത് എന്ന വിദ്യാര്‍ത്ഥിയുടെ മരണത്തിനു പിന്നിലും ഈ മരണക്കളിതന്നെയായിരുന്നു. ഈ ദുരൂഹ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന മുഖ്യമന്ത്രി ആഗസ്റ്റ് 12 ന് ഇന്ത്യന്‍ പ്രധാനമ ന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കേന്ദ്ര ഐടി മന്ത്രാലയവും ശിശു ക്ഷേമ മന്ത്രാലയവും ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും ബ്ലൂവെയില്‍ ഗെമിലേക്ക് നയിക്കുന്ന ലിങ്കുകള്‍ ഉന്മൂലനം ചെയ്യുകയും ഗൂഗിള്‍, വാട്‌സ്ആപ്പ്, യാഹൂ, ഫെയ്‌സ് ബുക്ക്, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. മാത്രവുമല്ല, ഈ വിഷയത്തില്‍ രക്ഷിതാക്കളെ ബോധവത്ക്കരണം നടത്താനുള്ള പദ്ധതിയും രംഗത്തു വരുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ പ്രശ്‌നങ്ങളുടെയൊക്കെ മുഴുപങ്കാളി ബ്ലൂവെയില്‍ മാത്രമല്ല. ഒറ്റപ്പെടല്‍ അനുഭവിക്കുന്നവരെയും സമൂഹത്തില്‍ ബന്ധങ്ങളില്ലാത്തവരെയും കുടുംബത്തില്‍ സുരക്ഷിതമില്ലാത്ത വരെയുമാണ് ബ്ലൂവെയില്‍ കെണിയിലാഴ്ത്തുന്നത്. ഒറ്റപ്പെട ലില്‍ നിന്നും മടുപ്പില്‍ നിന്നും കുടുംബ പ്രശ്‌നങ്ങളില്‍ നിന്നു മെല്ലാം രക്ഷപ്പെടാനുള്ള ആഗ്രഹങ്ങളാണ് അവരെ ഇത്തരത്തി ലുള്ള ബ്ലൂവെയില്‍ പോലോത്ത ഓണ്‍ലൈന്‍ ഗെയിമുകളിലെ ത്തിക്കുന്നത്. ബ്ലൂവെയില്‍ നിരോധിച്ചത് കൊണ്ട് മാത്രം തീരുന്ന പ്രശ്‌നമല്ല. ബ്ലൂവെയില്‍ അല്ലെങ്കില്‍ മറ്റൊരു ഗെയിം ഇങ്ങനെ ദുരന്തങ്ങള്‍ അനുഭവിക്കുന്നവരെ പിടികൂടും. കുടുംബത്തിലെ സന്തോഷ ജീവിതവും, വിദ്യാലയം, സമൂഹം എന്നിവിട ങ്ങളിലുള്ള ഇടപെടലുകളും നന്മയിലേക്ക് നയിക്കുന്ന പഠനാന്തരീക്ഷവും കുട്ടികള്‍ക്ക് ലഭിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ കഴിയും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

1 COMMENT

  1. മനുഷ്യന്റെ മനസ്സാക്ഷിക്ക് നിലക്കാത്തത് പലതും നടക്കുന്നത് മനസ്സാക്ഷിയില്ലാത്തവരുടെ സമീപനം മൂലമാണ് മേൽപ്പറഞ്ഞ കാര്യത്തോട് ഞാൻ യോജിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here