തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള പണസമാഹരണത്തിനുവേണ്ടി പെയിന്റിംഗ് എക്‌സിബിഷന്‍ നടത്തുന്നു. ഒക്ടോബര്‍ 9 മുതല്‍ 12 വരെ കോഴിക്കോട് ആര്‍ട്ട് ഗാലറിയിലല്‍ വെച്ച് നടക്കുന്ന പെയിന്റിംഗ് എക്‌സിബിഷന് ദ്യുതി എന്നാണ് പേരിട്ടിക്കുന്നത്. കേരളത്തിന്റെ ഭൂപ്രകൃതി വിഷയമാകുന്ന പ്രദര്‍ശനം ശരത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം ബാദുഷ മുഖ്യാതിഥിയായെത്തും.
അഭിജിത്ത്, അഖില്‍, ഗോപിക, ജയകൃഷ്ണന്‍, ജിനീഷ് മോഹിത്, രോഹുല്‍ സര്‍വോത്തമന്‍, റബേക്കാ, സത്‌ന എന്നീ 9 സുഹൃത്തുക്കള്‍ ചേര്‍ന്നാണ് എക്‌സിബിഷന്‍ ഒരുക്കുന്നത്. വാട്ടര്‍ കളര്‍, അക്രിലിക്, പെന്‍, പെന്‍സില്‍, ചാര്‍ക്കോള്‍ എന്നീ മീഡിയങ്ങളിലാണ് ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.