എറണാകുളം ഗാന്ധിയൻ ആർട്ട് ഗ്യാലറിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനായി ചിത്രകാരൻ എവറസ്റ്റ് രാജിന്റെ നേതൃത്വത്തിൽ പ്രദർശനവും വില്പനയും ഒരുക്കുന്നു. സെപ്റ്റംബര്‍ 3 മുതല്‍ 8 വരെയായിരിക്കും പ്രദര്‍ശനമൊരുക്കുക. സെപ്റ്റംബര്‍ 3 തിങ്കളാഴ്ച വൈകിട്ട് 5-ന് സിറിള്‍ പി. ജേക്കബ് ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. മദനന്‍, തോമസ് ആന്റണി, മോപ്പസാംഗ്, ബസന്ത് പെരിങ്ങോട്, കെ. വി. ജ്യോതിലാല്‍, ശ്രീമല്‍ കെ. രാജ്, ടി. എ. മണി, എരൂര്‍ ബിജു, പി. എ. മോഹന്‍, എവറസ്റ്റ് രാജ് എന്നീ ആര്‍ട്ടിസ്റ്റുകളുടെ ചിത്രങ്ങളായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9947085081