‘മന്‍ ദി ആര്‍ട്ട് കഫേ’യില്‍ സാറയുടെ ചിത്ര പ്രദര്‍ശനം

0
203

കോഴിക്കോട് ചാലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ‘മന്‍ ദി ആര്‍ട്ട് കഫേ’ മാനസികാരോഗ്യ മേഖലയിലേക്ക് പൊതുജന ശ്രദ്ധയാകര്‍ഷിക്കുക എന്ന ലക്ഷ്യമിട്ടുകൊണ്ടാണ് ചിത്രപ്രദര്‍ശനങ്ങളും മറ്റ് പരിപാടികളും സംഘടിപ്പിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിയാണ് സാറ തന്റെ അരങ്ങേറ്റ വേദിയായി മന്‍ ദി ആര്‍ട്ട് കഫേയെ തിരഞ്ഞെടുത്തത്.

മെയ് ഒന്നിന് ആരംഭിച്ച സാറയുടെ ചിത്രപ്രദര്‍ശനം 31-ന് അവസാനിക്കും. എംബിബിഎസ് അവസാന പരീക്ഷ കഴിഞ്ഞ് ഹൗസ് സര്‍ജ്ജനായി പ്രവര്‍ത്തിച്ചു തുടങ്ങിയ വേളയിലാണ് സാറ തന്റെ ചിത്രപ്രദര്‍ശനവുമായി എത്തുന്നത്.

തിരക്കിട്ട വിദ്യഭ്യാസ ജീവിതത്തിനിടയിലും സാറ തന്റെ കലാപരമായ കഴിവിനെ കൂടെ കൊണ്ടുനടന്നു. യുകെ-യിലും കേരളത്തിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സാറ എംഇഎസ് മെഡിക്കല്‍ കോളേജില്‍ നിന്നാണ് മെഡിക്കല്‍ ഡിഗ്രി എടുത്തത്. പക്ഷെ ചിത്രകല താന്‍ സ്വയം പഠിച്ചതാണെന്ന് സാറ പറയുന്നു. ഇതിനായി പുസ്തകങ്ങളേയും വീഡിയോകളേയും ആശ്രയിച്ചു.

ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന പണം മുഴുവന്‍ പെയിന്‍ ആന്‍ പാലിയേറ്റീവിന് നല്‍കാനാണ് സാറയുടെ തീരുമാനം. ചാലപ്പുറം ഇ എസ് ഐ ഡിസ്പെൻസറിക്ക്  സമീപമുള്ള എം ഹാറ്റ് കെട്ടിടത്തിലാണ് മൻ ദി ആർട്ട് കഫേ. രാവിലെ പത്ത് മുതൽ അഞ്ച് വരെയാണ് പ്രദർശന സമയം.

കൂടുതൽ വിവരങ്ങൾക്കും, ചിത്രങ്ങൾ ബുക്ക്‌ ചെയ്യാനും: 9818053385

LEAVE A REPLY

Please enter your comment!
Please enter your name here