കോഴിക്കോട്: ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ പ്രശസ്ത ആര്‍ട്ടിസ്റ്റ് ഷാജി സുബ്രഹ്മണ്യത്തിന്റെ എക്‌സിബിഷന് തുടക്കമാവുന്നു. ഫെബ്രുവരി 13ന് ആരംഭിക്കുന്ന ചിത്രപ്രദര്‍ശനം അഞ്ച് ദിവസം നീണ്ടു നില്‍ക്കും. ചിത്രകലയിലെ വ്യത്യസ്തമായൊരു ശാഖയായ ‘തൂലി’യ്ക്ക് രൂപം നല്‍കിയ വ്യക്തിയാണിദ്ദേഹം. കേരളത്തിനകത്തും പുറത്തുമായി നിരവധിയിടങ്ങളില്‍ ‘തൂലി’ ആര്‍ട്ടിന് ശില്പശാലകള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്നു. ഫെബ്രുവരി 17ന് പ്രദര്‍ശനം സമാപിക്കും.