ചിയാന്‍ വിക്രം സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍: കദരം കൊണ്ടേന്‍ ടീസറെത്തി

0
291

ചിയാന്‍ വിക്രം നായകനായെത്തുന്ന ‘കദരം കൊണ്ടേന്‍’ ടീസറെത്തി. ജനുവരി 15ന് രാവിലെ 10 മണിയോടെ റിലീസ് ചെയ്ത ടീസര്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും സാമൂഹ്യ മാധ്യമങ്ങളില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

കമല്‍ഹാസന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ രാജേഷ് എം സെല്‍വയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂജാ കുമാറാണ് നായിക. അക്ഷര ഹാസനും ഒരു പ്രധാന വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. ജിബ്രാനാണ് സംഗീതം. രാജ്കമല്‍ ഫിലിംസിന്റെ നാല്‍പ്പത്തഞ്ചാമത് ചിത്രമാണിത്.

ടീസര്‍ കാണാം:

LEAVE A REPLY

Please enter your comment!
Please enter your name here