സൗജന്യ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

0
506

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ദേശീയ നഗര ഉപജീവനമിഷന്റെ കീഴില്‍ തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ ആരംഭിക്കുന്ന റിപ്പയര്‍ ഓഫ് ഇലക്‌ട്രോണിക്‌സ് ആന്റ് ഡൊമസ്റ്റിക് അപ്ലയന്‍സസ് സൗജന്യകോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മേയ് 20. അപേക്ഷാഫോറം സ്‌കൂളിലും www.modelfinishingschool.org  വെബ്‌സൈറ്റിലും ലഭിക്കും. 520 മണിക്കൂറാണ് കോഴ്‌സിന്റെ കാലാവധി. 14 വയസ് തികഞ്ഞ എട്ടാം ക്ലാസാണ് യോഗ്യത.
അപേക്ഷകര്‍ ബി.പി.എല്‍ കാര്‍ഡ് ഉപഭോക്താക്കളോ കുടുംബശ്രീയുടെ അംഗമോ ആശ്രിതരോ ആയിരിക്കണം. അല്ലാത്തവര്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന അമ്പതിനായിരം വരെയുള്ള വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നല്‍കണം. അപേക്ഷകര്‍ കോര്‍പ്പറേഷന്‍ അല്ലെങ്കില്‍ മുനിസിപ്പാലിറ്റിയിലെ സ്ഥിരതാമസക്കാര്‍ ആയിരിക്കണം. (കോര്‍പ്പറേഷന്‍ അഥവാ മുനിസിപ്പാലിറ്റി കൗണ്‍സിലറില്‍ നിന്നും സാക്ഷ്യപത്രം ഹാജരാക്കണം). റേഷന്‍കാര്‍ഡ്, അധാര്‍കാര്‍ഡ്, ഇലക്ഷന്‍ ഐഡി കാര്‍ഡ്, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പും നാല് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഹാജരാക്കണം.

ഫോണ്‍: 0471-2307733, 8075577067.

LEAVE A REPLY

Please enter your comment!
Please enter your name here