![](https://athmaonline.in/wp-content/uploads/2017/10/kt_jaleel.jpg)
കെ യു ഡബ്ല്യൂ ജെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വരക്കൂട്ടം ഒരുക്കിയ ഫാസിസ്റ്റ് വിരുദ്ധ ക്യാൻവാസ് മന്ത്രി കെ ടി ജലീൽ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്യുന്നു.
മലപ്പുറം: ഫാസിസ്റ്റ് വിരുദ്ധ ക്യാൻവാസുമായി മലപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന കലാകാരൻമാരുടെ കൂട്ടായ്മയായ വരക്കൂട്ടം. മലപ്പുറത്ത് നടക്കുന്ന പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് കലാകാരൻമാർ ഫാസിസ്റ്റ് വിരുദ്ധ ക്യാൻവാസ് തീർത്തത്. പത്രപ്രവർത്തകരുടെയും കലാകാരന്മാരുടെയും എഴുത്തുകാരുടെയും നേരെ ഉയരുന്ന അസഹിഷ്ണുതകൾക്കെതിരെ വർണങ്ങൾ കൊണ്ടുള്ള പ്രതിഷേധമൊരുക്കുകയായിരുന്നു കലാകാരൻമാർ. മന്ത്രി കെ ടി ജലീൽ പ്രതിരോധ വര ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. കെ യു ഡബ്ല്യൂ ജെ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ ഐക്യദാർഡ്യ ഒപ്പ് ചാർത്തി. ദേവ പ്രകാശ്, സുരേഷ് ചാലിയത്ത്, ഷമീം സീഗൾ, കെ ടി അബ്ദുൽ അനീസ്, ശബീബ മലപ്പുറം, റിഞ്ചു വെള്ളില, സേതു മക്കരപ്പറമ്പ്, നൗഷാദ് വെള്ളിലശ്ശേരി, ബഷീർ കൊടിയത്തൂർ, മുഖ്താർ ഉദരംപൊയിൽ തുടങ്ങിയവർ ചിത്രം വരച്ചു.