ആൻസ് സി ദാസ്

0
439

പഠനം

കാലത്തിനൊപ്പം സഞ്ചരിക്കുന്ന എഴുത്തുകാരൻ. മാതാപിതാക്കളിൽ നിന്ന് എഴുത്തിന്റെ ആദ്യപാഠങ്ങൾ സ്വായത്തമാക്കി. തുടർന്നുള്ള സംഭവബഹുലമായ ജീവിതത്തിൽ എഴുത്തിനോടുള്ള അഭിനിവേശം നിലനിർത്തി.

വ്യക്തിജീവിതം

മലപ്പുറം ജില്ലയിലെ തിരൂരിൽ 1988 നവബർ 6-ന് മോഹൻദാസിൻറെയും തങ്കമ്മയുടെയും മകനായി ജനനം. ചെറുപ്പം മുതൽ പല പാട്ടുകളും  കവിതകളും പരിചയപ്പെടാൻ സാധിച്ചത് ജീവിതത്തിൽ മുതൽകൂട്ടായിരുന്നു.

തിരൂർ ഫാത്തിമമാതാ സ്കൂളിലായിരുന്നു എൽ കെ ജി മുതൽ പന്ത്രണ്ടാം തരം വരെയുള്ള വിദ്യാഭ്യാസം. തുടർന്ന് 2007 മുതൽ 2010 വരെ ശാന്തിഗിരി കോളേജിലെ വിദ്യാഭ്യാസം ബിസിഎ ബിരുദവും നേടി കൊടുത്തു. ഭാരതീയാർ സർവകലാശാലയിൽ നിന്നും MCA-യിലും ബിരുദാനന്തര ബിരുദം നേടി. സി-ഡിറ്റിന്റെ കീഴിൽ നിന്നും PGDCA-യും കരസ്ഥമാക്കി. തുഞ്ചത്തെഴുത്തച്ഛൻ സർവകലാശാലയിൽ നിന്നും എം എ മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി. പല ജോലികൾ ചെയ്തു ഇദ്ദേഹം അവസാനം അധ്യാപക ജോലിയിൽ പ്രവേശിച്ചു.

2011- 12 കാലയളവിൽ ബെഞ്ച് മാർക്ക് ഇൻറർനാഷണൽ സ്കൂളിലും, 2012- 13 കാലയളവിൽ ചാവറ സി എം ഐ പബ്ലിക് സ്കൂൾ പാലാ എന്നിവിടങ്ങളിലും തുടർന്ന് ബാല്യം മുതൽ പഠിച്ച വിദ്യാലയമായ  ഫാത്തിമമാതാ സ്കൂളിലും അധ്യാപകനായി ജോലി ചെയ്തു.

ജീവിതത്തിൽ ഏറെ വഴിത്തിരിവുകൾ  അനുഭവിക്കേണ്ടിവന്ന ഇദ്ദേഹം ഈ അധ്യാപന കാലഘട്ടത്തിനുശേഷം  ശാന്തി സോഫ്റ്റ് ടെക്നോളജി എന്ന സ്ഥാപനത്തിൽ വെബ് ഡെവലപ്പറായി ജോലി ചെയ്യുകയുണ്ടായി. ഈ കാലഘട്ടത്തിൽ  മൂലമറ്റം സെൻറ് ജോസഫ് കോളേജ്, വഴിത്തല ശാന്തിഗിരി കോളേജ് എന്നിവിടങ്ങളിൽ പ്രോജക്ട് ട്രെയിനർ ആയി ബി സി എ, എംസിഎ വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു .

ഇദ്ദേഹത്തിൻറെ ജീവിതത്തിൽ അടുത്ത കാലഘട്ടം തുടങ്ങുന്നത് മലയാള സാഹിത്യത്തോടുള്ള അതിയായ ആഗ്രഹം മൂലമാണ്. ഇദ്ദേഹത്തിന്റെ ആദ്യ കഥ ‘മറഞ്ഞുപോയ മനുഷ്യൻ’ മലയാള മനോരമയിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. മലയാള സർവകലാശാല സാഹത്യ രചനയുടെ ഭാഗമായി ഒറ്റവഞ്ചി എന്ന നോവൽ പുറത്തിറക്കി.

വിലാസം:
കൃപാലയം (H)
മീനടത്തുർ പി ഓ
മലപ്പുറം.
ഇമെയിൽ:anceedas@gmail.com
ഫോൺ:8893324799

LEAVE A REPLY

Please enter your comment!
Please enter your name here