ജീന്‍ പോള്‍ ലാലിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക് ഫ്രയിംസും ചേര്‍ന്നും നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തില്‍ സ്റ്റൈലിഷായെത്തുന്ന പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
സച്ചിയുടേതാണ് തിരക്കഥ. മിയ, ദീപ്തി സതി എന്നിവര്‍ നായികമാരാകുന്നു. ആഢംബരക്കാറുകളോട് ഭ്രമമുള്ള ഒരു സൂപ്പര്‍ സ്റ്റാറായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നതെന്നാണ് സൂചന. ചിത്രത്തില്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടറുടെ റോളില്‍ സുരാജ് വെഞ്ഞാറമൂടും വേഷമിടുന്നു.