ഫോട്ടോ സ്റ്റോറി
അനീസ് വടക്കൻ
പ്രകൃതി പ്രതിഭാസങ്ങളാണ് മനുഷ്യൻ്റെ മുന്നോട്ടുള്ള ഓരോ ചുവടുവെപ്പിനും നിദാനമായിട്ടുള്ളത്. അവയെ മനസ്സിലാക്കാനും വരുതിയിലാക്കാനുമുള്ള മനുഷ്യൻ്റെ പ്രയത്നങ്ങളാണ് ഇന്നു കാണുന്ന ഏതൊരു കണ്ടുപിടുത്തത്തിൻ്റെയും ആധാരശില. അതിജീവനത്തിനായി കൃഷി രീതി വികസിപ്പിച്ചതും സ്വയരക്ഷക്കും പ്രതിരോധത്തിനും വേട്ടയാടലിനുമായി ആയുധങ്ങൾ കണ്ടെത്തിയതും
എല്ലാം പ്രകൃതിയിൽ നിന്ന് പഠിച്ചെടുത്തവയായിരുന്നു. കലയും അതിൽ നിന്ന് വ്യത്യസ്തമായിരുന്നില്ല. പ്രകൃതിയും മൃഗങ്ങളുമൊക്കെ പ്രത്യക്ഷപ്പെടുന്ന പ്രാചീന ഗുഹാ ചിത്രങ്ങൾ അത് സാക്ഷ്യപ്പെടുത്തുന്നു.
ഇവിടെ,
മരങ്ങളാണ് ഈ ചിത്രങ്ങൾക്ക് വിഷയമായി സ്വീകരിച്ചിരിക്കുന്നത്. ജീവജാലങ്ങൾക്ക് പ്രത്യക്ഷവും പരോക്ഷവുമായി ജീവനം സാധ്യമാക്കുന്ന അത്ഭുത സൃഷ്ടികളാണ് മരങ്ങൾ. ചില്ലകളിൽ കൂടു വെക്കുന്ന പക്ഷികൾ തൊട്ട് സൂക്ഷ്മജീവികൾ വരെ കുടി പാർക്കുന്ന മഹത്തായ ഒരു ആവാസവ്യവസ്ഥയാണ് ഓരോ മരവും. കാലവും ഋതുക്കളും നിഴലും വെളിച്ചവും ചേർന്ന് നടത്തുന്ന മഹത്തായ കലാസൃഷ്ടികൾക്ക് സാക്ഷിയാവുക മാത്രമാണ് ഞാൻ ചെയ്തിട്ടുള്ളത്. വെട്ടിയും തിരുത്തിയും മായ്ച്ചും വരച്ചും ഓരോ സമത്തും ഓരോ കാലത്തും വിഭിന്ന അനുഭൂതികൾ സമ്മാനിക്കുന്ന വ്യത്യസ്ത ചിത്രങ്ങൾ കണ്ട് അത്ഭുതം കൂറി നിൽക്കുന്ന വെറും ഒരു കാണി!
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.