കഥ
അനന്യ കെ
മേപ്പയിൽ ഈസ്റ്റ് എസ് ബി സ്‌കൂൾ
5 std
ഒരു നാട്ടിൽ അച്ഛൻ, അമ്മ, മകൾ എന്നിവരടങ്ങുന്ന ഒരു അണുകുടുംബം താമസിച്ചിരുന്നു. അവിടത്തെ കുട്ടിക്ക് മൃഗങ്ങൾ എന്ന് പറഞ്ഞാൽ ജീവനായിരുന്നു. അങ്ങനെയിരിക്കെ അവർ എല്ലാവരും ഒരു ദിവസം കാട്ടിലേക്ക് ടൂർ പോകാൻ പുറപ്പെട്ടു. അവർ കാറിൽ സഞ്ചരിച്ചത് അതിവേഗത്തിലായിരുന്നു. സഞ്ചരിച്ച് കൊണ്ടിരിക്കെ വഴിയിൽ ഒരു ബോർഡ് ഉണ്ടായിരുന്നു. അത് അവർ ശ്രദ്ധിച്ചില്ല. അതിൽ എഴുതിയിരുന്നത് “ഈ വഴിയിലൂടെ സഞ്ചരിക്കരുത്” എന്നായിരുന്നു. വേഗത്തിൽ സഞ്ചരിച്ച് കൊണ്ട് അവർ എത്തിയത് ഒരു വൻകാട്ടിലാണ്. അവർ അതിമനോഹരമായ കാഴ്ചകൾ കണ്ടുകൊണ്ടിരുന്നു. അങ്ങനെ അവർ കാർ നിർത്തി അതൊക്കെ ആസ്വദിച്ചു. അതിനിടയിൽ കുട്ടി കുറച്ച് അകലെ ഒരു ചെറിയ സിംഹകുഞ്ഞിനെ കണ്ടു. കുട്ടിയെ ശ്രദ്ധിക്കാതെ അച്ഛനും അമ്മയും കുറച്ചകലെയുള്ള ഒരു വലിയ മല കണ്ട് ആസ്വദിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് കുട്ടി കണ്ട സിംഹകുഞ്ഞ് പേടിച്ച് കാട്ടിലേക്ക് തന്നെ പോയി. ആ കുട്ടിയും സിംഹത്തിന് പിന്നാലെ പോയി. ഇതൊന്നും ആ രക്ഷിതാക്കൾ കണ്ടില്ല. അങ്ങനെയിരിക്കെ ആ കുട്ടിക്ക് വിശക്കാൻ തുടങ്ങി. ഉടനെ കുട്ടി ബാഗിൽ നിന്ന് ഭക്ഷണം എടുത്തു. ഉടനെ കുറച്ച് ദൂരെയുള്ള സിംഹവും, സിംഹകുഞ്ഞും മണം പിടിച്ച് ആ കുട്ടിയുടെ അരികിൽ എത്തുകയും ആ സിംഹത്തിന് ആ കുട്ടിയോട് സഹതാപം തോന്നുകയും ചെയ്തു. സിംഹം ഉടനെ തന്നെ കുട്ടിയെ രക്ഷിതാക്കളുടെ കൈയിൽ കൊണ്ടുകൊടുത്തു. അത് കണ്ട് ആ രക്ഷിതാക്കൾക്ക് സന്തോഷമായി. അവർ തിരികെ വീട്ടിലേക്ക് പോവുകയും ചെയ്തു.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.