American History X

0
236
Muhammad Swalih

ഗ്ലോബൽ സിനിമ വാൾ

മുഹമ്മദ് സ്വാലിഹ്

Film: American History X
Director: Tony Kaye
Year: 1998
Language: English

‘വെറുപ്പ് ഒരു ചുമടാണ്. എപ്പോഴും ദേഷ്യം പിടിച്ചിരിക്കാന്‍ മാത്രം ദൈര്‍ഘ്യമുള്ള ഒന്നല്ല ജീവിതം’

അമേരിക്കയില്‍ രൂപപ്പെട്ട് വന്ന നവനാസി സംഘങ്ങളുടെ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ ഹിസ്റ്ററി എക്‌സ് എന്ന കഥ നടക്കുന്നത്. തന്റെ പിതാവിനെ ഒരു കറുത്ത വര്‍ഗക്കാരനായ ലഹരിക്കച്ചവടക്കാരന്‍ കൊന്നതിന്റെ ദേഷ്യത്തില്‍ ഡെറക്ക് ഇത്തരമൊരു സംഘത്തിന്റെ ഭാഗമാവുന്നു. വെള്ളക്കാരല്ലാത്തവര്‍ക്കെതിരെ നഗരത്തില്‍ ആക്രമണങ്ങളഴിച്ചുവിടുന്നു. വൈകാതെ ഒരാളെ കൊന്നതിന്റെ പേരില്‍ ഡെറക്ക് അറസ്റ്റിലായി ജയിലിലേക്കയക്കപ്പെടുന്നു. ജയിലിലെ ജീവിതം ഡെറക്കിന്റെ ചിന്താഗതിയെ മാറ്റിയെടുക്കുന്നു. എന്നാല്‍ പുറത്തിറങ്ങുന്ന അയാള്‍ കാണുന്നത് താന്‍ മുമ്പ് നയിച്ച വിദ്വേഷജീവിതം അനിയനായ ഡാനി തുടരുന്നതാണ്. നിരാശനാകുന്ന ഡെറക്ക് ഡാനിയെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളും അവര്‍ തമ്മിലുള്ള ബന്ധവുമൊക്കെയായി തുടര്‍ന്ന് കഥ മുന്നോട്ടുപോകുന്നു. പ്രസക്തമായ ഒരു സാമൂഹിക പ്രശ്‌നം ചര്‍ച്ച ചെയ്യുമ്പോഴും മനുഷ്യബന്ധങ്ങളും അതിലെ വൈകാരികതകളുമൊക്കെത്തന്നെയാണ് ടോണി കായെയുടെ മറ്റേത് സിനിമയും പോലെ ഇതിലും മുമ്പില്‍ നില്‍ക്കുന്നത്. എഡ്വാര്‍ഡ് നോര്‍ട്ടനാണ് ഡെറക്ക് ആയി വേഷമിടുന്നത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here