അമേച്വർ തിയറ്റര്‍ ഫെസ്റ്റ് ജനവരി ഒന്ന് മുതല്‍

0
544

വെഞ്ഞാറമൂട്: പ്രൊഫ. ജി ശങ്കരപ്പിള്ളയുടെ നേതൃത്വത്തില്‍ ശാസ്താംകോട്ടയില്‍ സംഘടിപ്പിക്കപട്ട നാടകകളരി പ്രസ്ഥാനത്തിന് അന്പത് വയസ്സ് തികയുന്നു. ജി. ശങ്കരപ്പ അരങ്ങിനോട് വിട പറഞ്ഞിട്ട് 29 വര്‍ഷവും. നാടകക്കളരി പ്രസ്ഥാനത്തിന്റെ അമ്പതാം വാര്‍ഷികവും ജി. ശങ്കരന്‍പിള്ളയുടെ 29 ാം ചരമവാര്‍ഷികവും പ്രമാണിച്ച് ജനവരി ഒന്ന് മുതല്‍ അഞ്ചു വരെ അമേറ്റര്‍ തിയറ്റര്‍ ഫെസ്റ്റിവലും സെമിനാറും സംഘടിപ്പിക്കുന്നു. ഡോ. എന്‍. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ശ്രീ. അടൂര്‍ ഗോപാലകൃഷ്ണനാണ് ഫെസ്റ്റ്  ഉല്‍ഘാടനം ചെയ്യുന്നത്. ഡി. കെ മുരളി MLA, ടി.പി ഭാസ്കര പൊതുവാള്‍, കീര്‍ത്തികൃഷ്ണ, എസ്. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കും.

ഉദയസംക്രാന്തി, ഉയരോയരം അഥവാ എവിടെ പോയി ആകാശം, അവതരണം ഭ്രാന്താലയം, നിര്‍വാണം വാസവദത്തം, തെയ്യ തെയ്യ എന്നീ നാടകങ്ങള്‍ അവതരിപ്പിക്കും. മലയാള ഭാഷാ പാഠശാല, നാട്യശാസ്ത്ര, തിയറ്റര്‍ ഓഫ് ഗുഡ് ഹോപ്‌, സോപാനം എന്നീ നാടകസംഘങ്ങള്‍ ആണ് നാടകങ്ങള്‍ അരങ്ങിലേക്ക് എത്തിക്കുന്നത്.

പ്രൊഫ. ജി ശങ്കരന്‍പിള്ള മെമ്മോറിയല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സും രംഗപ്രഭാതും ആണ് രംഗപ്രഭാത്‌ നാടക ഗ്രാമം ആലുന്തറയില്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here