All Quiet on the Western Front

0
170

ഗ്ലോബൽ സിനിമ വാൾ

മുഹമ്മദ് സ്വാലിഹ്

Film: All Quiet on the Western Front
Director: Edward Berger
Year: 2022
Language: German

ഒന്നാം ലോകമഹായുദ്ധം നടക്കുകയാണ്. ജര്‍മനി ധാരാളമായി യുവാക്കളെ പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ട്. പോളും സുഹൃത്തുക്കളും വളരെയധികം ആവേശത്തോടെ പട്ടാളത്തില്‍ ചേരാന്‍ അപേക്ഷിക്കുന്നു. മാതാപിതാക്കള്‍ അപേക്ഷയില്‍ ഒപ്പിട്ടുകൊടുക്കാതിരുന്ന സാഹചര്യത്തില്‍ കള്ള ഒപ്പ് വെച്ചിട്ടാണ് പോള്‍ പട്ടാളത്തില്‍ ചേരുന്നത്. യുദ്ധത്തില്‍ മുമ്പ് കൊല്ലപ്പെട്ട പടയാളികളുടെ യൂണിഫോമും സ്വീകരിച്ച് പടിഞ്ഞാറന്‍ യുദ്ധമുഖത്തെത്തുന്ന പോളിനും സുഹൃത്തുക്കള്‍ക്കും പക്ഷേ, അതുവരെ കേട്ടതോ അറിഞ്ഞതോ അല്ല അനുഭവിക്കേണ്ടിവരുന്നത്. യുദ്ധത്തില്‍ ജര്‍മനി ദയനീയമായി തോറ്റുകൊണ്ടിരിക്കുകയായിരുന്നു. അണിയറയില്‍ സഖ്യശക്തികളുമായി സന്ധിക്ക് തയ്യാറായപ്പോഴേക്കും അസംഖ്യം യുവാക്കള്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ടുകഴിഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ പോള്‍ കാണുന്ന ജീവിതങ്ങളും അയാളുടെ അതിജീവനവുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം.
സിനിമ നെറ്റ്ഫ്ലിക്സില്‍ ലഭ്യമാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here