പ്രളയക്കെടുതി നേരിടുന്നതിന് പണം കണ്ടെത്താനുളള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്‍റെ എക്സൈസ് ഡ്യൂട്ടി 2018 നവംബര്‍ 30 വരെ വര്‍ദ്ധിപ്പിക്കാന്‍ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു.
നിലവില്‍ ആറ് സ്ലാബുകളിലായാണ് ഡ്യൂട്ടി നിശ്ചയിച്ചത്. എല്ലാ സ്ലാബിലും പര്‍ച്ചേസ് കോസ്റ്റിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് ഡ്യൂട്ടിയില്‍ നേരിയ വര്‍ദ്ധന വരുത്താനാണ് തീരുമാനം. 235 രൂപയ്ക്കും 250 രൂപയ്ക്കും ഇടയില്‍ വിലയുളള മദ്യത്തിന് ഇപ്പോള്‍ പര്‍ച്ചേസ് കോസ്റ്റിന്‍റെ 21 ശതമാനമാണ് നികുതി. അത് 21.5 ശതമാനമായി വര്‍ദ്ധിക്കും. ഇതുപോലെ മറ്റു സ്ലാബുകളിലും വര്‍ദ്ധന വരുത്താനാണ് തീരുമാനം. അധിക വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. പ്രളയക്കെടുതിയും ദുരന്തനിവാരണ പ്രവര്‍ത്തനവും മന്ത്രിസഭ അവലോകനം ചെയ്തു.