പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന് ആലപ്പുഴ ശ്രീകുമാറിന്റെ ഓര്‍മ്മയില്‍ അദ്ദേഹത്തിന്റെ ശിഷ്യരും സുഹൃത്തുക്കളും ഭാരത് ഭവന്റെ സഹകരണത്തോടെ അനുസ്മരണയോഗവും സംഗീതാര്‍ച്ചനയും സംഘടിപ്പിക്കുന്നു. ജൂലൈ 15ന് വൈകുന്നേരം 4 മണിയ്ക്ക് തൈക്കാട് ഭാരത് ഭവനില്‍ വെച്ച് നടക്കുന്ന പരിപാടി ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും.
കര്‍ണാടക സംഗീത ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം തിരുവനന്തപുരം ശ്രീ സ്വാതി തിരുന്നാള്‍ ഗവ. സംഗീത കോളേജ് മുന്‍ പ്രിന്‍സിപ്പലായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ശിഷ്യര്‍ അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചനയും അരങ്ങേറും.