ആലപ്പുഴ ബീച്ചില്‍ വിജയ് പാര്‍ക്കിന് സമീപം ‘വരൂ, വരയ്ക്കാം’ സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ 1 വരെയാണ് പരിപാടി നടക്കുന്നത്. രാകേഷ് അന്‍സാര, കലേഷ് പൊന്നപ്പന്‍, ഗിരീഷ് നടുവട്ടം, ശിവദാസ് വാസു എന്നിവരുടെ നേതൃത്വത്തിലാണ് തത്സമയ രചന നടക്കുന്നത്. രാവിലെ 11മണിമുതല്‍ കലാകാരന്മാര്‍ ആവശ്യക്കാര്‍ക്ക് അവരെ വരച്ച് നല്‍കും. ലഭിക്കുന്ന തുക പൂര്‍ണ്ണമായും പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.