കുറ്റ്യാടി: പ്രശസ്ത സാഹിത്യകാരനും വട്ടോളി നാഷനല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപകനുമായിരുന്ന അക്ബര്‍ കക്കട്ടിലിന്‍റെ സ്മരണാര്‍ത്ഥം വട്ടോളി നാഷനല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ അക്ബര്‍ കക്കട്ടില്‍ അനുസ്മരണ സമിതി, ജില്ലയിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. ഒന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ത്ഥിക്ക് ക്യാഷ് അവാര്‍ഡും ശില്പവും നല്‍കുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഹെഡ്മാസ്റ്റരുടെ സാക്ഷ്യപത്രത്തോടൊപ്പം ഫിബ്രുവരി 15 നു മുമ്പ്, നാസര്‍ കക്കട്ടില്‍, കണ്‍വീനര്‍ അക്ബര്‍ കക്കട്ടില്‍ അനുസ്മരണ സമിതി, എന്‍.എച്ച്.എസ്.എസ്. വട്ടോളി, വട്ടോളി പി.ഒ, 673507 പിന്‍, കോഴിക്കോട് ജില്ല എന്ന വിലാസത്തിലും ഇമെയില്‍ വഴിയും കഥകള്‍ അയക്കാവുന്നതാണ്. ഇമെയില്‍ nasarkakkattil@gmail.com ഫോണ്‍ 9048320060