ജീവന്‍, സിദ്ധാര്‍ത്ഥ്, അനോജ്, ലാബീബ്, സ്വാസിക, അഞ്ജന വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുന്ദര്‍ എല്ലാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഐ ന” ഇടുക്കി രാമക്കല്‍ മേടിൽ ചിത്രീകരണം ആരംഭിച്ചു. നെപ്പോളിയന്‍, ചാലി പാലാ, നിയാസ് ബക്കര്‍, അനില്‍ മുരളി, ബിനു അടിമാലി, റാഷി, അച്ചന്‍ക്കുഞ്ഞ്, കരികാലന്‍, സീമ ജി നായര്‍, വര്‍ഷ വിശ്വനാഥന്‍, ഷിജ, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. സെല്ലുലോയിഡ് സിനിമാസിന്‍റെ ബാനറില്‍ എം അബ്ദുള്‍ വദൂദ് നിര്‍മ്മിക്കുന്ന “ഐ ന” എന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം പ്രശാന്ത് ബാബു നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്‍, ഹസീന എസ് കാനം, വൈര ഭാരതി എന്നിവരുടെ വരികള്‍ക്ക് അജിത് സുകുമാരന്‍, ശങ്കര്‍ റാം എന്നിവര്‍ സംഗീതം പകരുന്നു. എഡിറ്റര്‍-ജോണ്‍കുട്ടി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാജന്‍ ഫിലിപ്പ്, കല-അനീഷ് കൊല്ലം, മേക്കപ്പ്-സനീഷ് ഇടവ, വസ്ത്രാലങ്കാരം-ജോമോന്‍, സ്റ്റില്‍സ്-മനോജ് മേല്ലൂര്‍, പരസ്യകല-ജിസ്സണ്‍ പോള്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ ഓമന സദാനന്ദന്‍, സംവിധാന സഹായികള്‍-കണ്ണന്‍, പാണ്ഡ്യൻ , മോഹന്‍, പൂജ, പ്രൊഡക്ഷൻ മാനേജര്‍-അനുക്കുട്ടന്‍ ,പ്രൊഡക്ഷന്‍ എക്ലിക്യുട്ടീവ്-സഫി ആയൂര്‍, പ്രൊജറ്റ് ഡിസൈനര്‍-ടി കെ തങ്കപ്പന്‍, വാര്‍ത്താപ്രചരണം-എ എസ്സ് ദിനേശ്.