Homeചിത്രകലഅഹല്യ ഹെറിറ്റേജ് വില്ലേജില്‍ നവരാത്രി നൃത്ത സംഗീതോൽസവം 

അഹല്യ ഹെറിറ്റേജ് വില്ലേജില്‍ നവരാത്രി നൃത്ത സംഗീതോൽസവം 

Published on

spot_imgspot_img

പാലക്കാട് അഹല്യ ഹെറിറ്റേജ് വില്ലേജില്‍ നവരാത്രി നൃത്ത സംഗീതോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 11 മുതല്‍ 19 വരെയാണ് പരിപാടി നടക്കുന്നത്. രാവിലെ 8 മണിമുതല്‍ വൈകീട്ട് 5 മണിവരെ സംഗീതോല്‍സവവും 5.30 മുതല്‍ രാത്രി 10 മണി വരെ നൃത്തോല്‍സവവും അരങ്ങേറുക. പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഒക്ടോബര്‍ ഒന്നിന് വൈകിട്ട് 5 മണിയ്ക്ക് മുന്‍പ് അപേക്ഷ ഓഫീസില്‍ എത്തും വിധം നേരിട്ടോ തപാല്‍ വഴിയോ അയയ്ക്കുക.

നിബന്ധനകള്‍

  • ഒരാള്‍ക്ക് 3 പാട്ടുകള്‍ പാടാം. കര്‍ണാടകസംഗീതം, ലളിതഗാനം, സോപാനസംഗീതം, മാപ്പിളപ്പാട്ട് ഹിന്ദുസ്ഥാനി സംഗീതം തുടങ്ങി എല്ലാ ശാഖകളിലുമുള്ള ഗാനങ്ങള്‍ ആലപിക്കാം
  • കരോക്കേ സംഗീതം ഉപയോഗിക്കുന്നവര്‍ക്ക് അങ്ങനേയും അല്ലാത്തവര്‍ക്ക് തബല,മൃദംഗം,ഇടക്ക,വയലിന്‍ തുടങ്ങി ആവശ്യമുള്ള വാദ്യകലാപ്രവര്‍ത്തകരെ കൂടെ കൊണ്ടുവന്നും പാടാം.വാദ്യസംഗീതാവതരണവും അനുവദിക്കുന്നതാണ്.
  • നൃത്തോല്‍സവത്തിനെത്തുന്നവര്‍ക്കും ഒരാള്‍ക്ക് മോഹിനിയാട്ടം, ഭരത നാട്യം, കുച്ചുപ്പുഡി, നാടോടി നൃത്തം തുടങ്ങിയവയില്‍ 3 ഇനങ്ങള്‍ വീതം അവതരിപ്പിക്കാം. പക്കവാദ്യക്കാര്‍ അല്ലെങ്കില്‍ സി.ഡി .കൊണ്ടുവരേണ്ടതാണ്. മേക്കപ്പ് ചെയ്യുന്നതിനുള്ള അണിയറ (സമയക്രമമനുസരിച്ച് വീട്ടില്‍ നിന്നും മേക്കപ്പ് ചെയ്തു വരാവുന്നതുമാണ്) ശബ്ദ സംവിധാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
  • 600 രൂപയാണ് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഫീ.
  • കൈകൊട്ടിക്കളി, സംഘനൃത്തം, ഒപ്പന എന്നിവ പോലുള്ള പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ സംഘത്തിലെ ഒരാള്‍ക്ക് 200 രൂപ വെച്ച് അടച്ചാല്‍ മതി.
  • അവതരിപ്പിക്കുന്ന പരിപാടികളുടെ സ്റ്റില്‍ ഫോട്ടോയും വീഡിയോ സീഡിയും ആവശ്യമുള്ളവര്‍ 500 രൂപ രജിസ്‌ട്രേഷന്‍ ഫീയോടൊപ്പം അധികമായി അടയ്ക്കണം. എല്ലാ ഫീകളും തെരഞ്ഞെടുക്കപ്പെട്ട ശേഷം നല്‍കുന്ന നിര്‍ദേശമനുസരിച്ച് അടച്ചാല്‍ മതി.
  • പാട്ടിലും നൃത്തത്തിലും ഒരുപോലെ പങ്കെടുക്കുന്നവര്‍ വെവ്വേറെ അപേക്ഷ സമര്‍പ്പിക്കണം

അപേക്ഷഫോം: http://www.ahaliaheritagevillage.org/register/music-and-festival

അപേക്ഷിക്കേണ്ട വിലാസം: ഡയറക്ടര്‍, അഹല്യ നവരാത്രി നൃത്ത സംഗീതോല്‍സവം, അഹല്യ ഹെറിറ്റേജ് വില്ലേജ്, കോഴിപ്പാറ പി.ഒ., പാലക്കാട് ജില്ല, പിന്‍. 678557.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this