പാലക്കാട് അഹല്യ ഹെറിറ്റേജ് വില്ലേജില്‍ നവരാത്രി നൃത്ത സംഗീതോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 11 മുതല്‍ 19 വരെയാണ് പരിപാടി നടക്കുന്നത്. രാവിലെ 8 മണിമുതല്‍ വൈകീട്ട് 5 മണിവരെ സംഗീതോല്‍സവവും 5.30 മുതല്‍ രാത്രി 10 മണി വരെ നൃത്തോല്‍സവവും അരങ്ങേറുക. പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഒക്ടോബര്‍ ഒന്നിന് വൈകിട്ട് 5 മണിയ്ക്ക് മുന്‍പ് അപേക്ഷ ഓഫീസില്‍ എത്തും വിധം നേരിട്ടോ തപാല്‍ വഴിയോ അയയ്ക്കുക.
നിബന്ധനകള്‍
- ഒരാള്‍ക്ക് 3 പാട്ടുകള്‍ പാടാം. കര്‍ണാടകസംഗീതം, ലളിതഗാനം, സോപാനസംഗീതം, മാപ്പിളപ്പാട്ട് ഹിന്ദുസ്ഥാനി സംഗീതം തുടങ്ങി എല്ലാ ശാഖകളിലുമുള്ള ഗാനങ്ങള്‍ ആലപിക്കാം
- കരോക്കേ സംഗീതം ഉപയോഗിക്കുന്നവര്‍ക്ക് അങ്ങനേയും അല്ലാത്തവര്‍ക്ക് തബല,മൃദംഗം,ഇടക്ക,വയലിന്‍ തുടങ്ങി ആവശ്യമുള്ള വാദ്യകലാപ്രവര്‍ത്തകരെ കൂടെ കൊണ്ടുവന്നും പാടാം.വാദ്യസംഗീതാവതരണവും അനുവദിക്കുന്നതാണ്.
- നൃത്തോല്‍സവത്തിനെത്തുന്നവര്‍ക്കും ഒരാള്‍ക്ക് മോഹിനിയാട്ടം, ഭരത നാട്യം, കുച്ചുപ്പുഡി, നാടോടി നൃത്തം തുടങ്ങിയവയില്‍ 3 ഇനങ്ങള്‍ വീതം അവതരിപ്പിക്കാം. പക്കവാദ്യക്കാര്‍ അല്ലെങ്കില്‍ സി.ഡി .കൊണ്ടുവരേണ്ടതാണ്. മേക്കപ്പ് ചെയ്യുന്നതിനുള്ള അണിയറ (സമയക്രമമനുസരിച്ച് വീട്ടില്‍ നിന്നും മേക്കപ്പ് ചെയ്തു വരാവുന്നതുമാണ്) ശബ്ദ സംവിധാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
- 600 രൂപയാണ് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഫീ.
- കൈകൊട്ടിക്കളി, സംഘനൃത്തം, ഒപ്പന എന്നിവ പോലുള്ള പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ സംഘത്തിലെ ഒരാള്‍ക്ക് 200 രൂപ വെച്ച് അടച്ചാല്‍ മതി.
- അവതരിപ്പിക്കുന്ന പരിപാടികളുടെ സ്റ്റില്‍ ഫോട്ടോയും വീഡിയോ സീഡിയും ആവശ്യമുള്ളവര്‍ 500 രൂപ രജിസ്‌ട്രേഷന്‍ ഫീയോടൊപ്പം അധികമായി അടയ്ക്കണം. എല്ലാ ഫീകളും തെരഞ്ഞെടുക്കപ്പെട്ട ശേഷം നല്‍കുന്ന നിര്‍ദേശമനുസരിച്ച് അടച്ചാല്‍ മതി.
- പാട്ടിലും നൃത്തത്തിലും ഒരുപോലെ പങ്കെടുക്കുന്നവര്‍ വെവ്വേറെ അപേക്ഷ സമര്‍പ്പിക്കണം
അപേക്ഷഫോം: http://www.ahaliaheritagevillage.org/register/music-and-festival
അപേക്ഷിക്കേണ്ട വിലാസം: ഡയറക്ടര്‍, അഹല്യ നവരാത്രി നൃത്ത സംഗീതോല്‍സവം, അഹല്യ ഹെറിറ്റേജ് വില്ലേജ്, കോഴിപ്പാറ പി.ഒ., പാലക്കാട് ജില്ല, പിന്‍. 678557.