അഹല്യ ഹെറിറ്റേജ് വില്ലേജ് പുരാവസ്തുക്കള്‍ ശേഖരിക്കുന്നു

0
259

നമ്മുടെ കലാ സാംസ്‌കാരിക പൈതൃകത്തെ സംരക്ഷിക്കുക, പരിപോഷിപ്പിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പൈതൃകഗ്രാമമായ അഹല്യ ഹെറിറ്റേജ് വില്ലേജ് പുരാവസ്തുക്കള്‍ ശേഖരിക്കുന്നു. വൈദ്യുതിയും പെട്രോളും ഇല്ലാതിരുന്നൊരു കാലത്ത് മലയാളികള്‍ നിത്യ ജീവിതത്തിലുപയോഗിച്ചിരുന്ന കാര്‍ഷിക ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, പഠനോപകരണങ്ങള്‍, വ്യാപാരോപകരണങ്ങള്‍, യാത്രോപകരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ പുരാവസ്തുക്കളാണ് അഹല്യ ശേഖരിക്കുന്നത്. അടുത്ത തലമുറയിലെ കുട്ടികള്‍ക്കും മറ്റ് ഗവേഷകര്‍ക്കും വന്നു കണ്ട് പഠിക്കാന്‍ പാകത്തില്‍ ഒരു സ്ഥിരം പ്രദര്‍ശനാലയം ഒരുക്കാന്‍ വേണ്ടിയാണ് ശേഖരണം നടത്തുന്നത്. 

മേല്‍പറഞ്ഞ വസ്തുക്കള്‍ കൈവശമുള്ളവര്‍, ഫോട്ടോ, പേര്, അഡ്രസ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം 892 182 5733 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക.

 

Ahalia Heritage Village – അഹല്യ ഹെറിറ്റേജ് വില്ലേജ്

 

 

LEAVE A REPLY

Please enter your comment!
Please enter your name here