കേരള മീഡിയ അക്കാദമി: ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
562

എറണാകുളം ജില്ലയിലെ കാക്കനാട് പ്രവര്‍ത്തിക്കുന്ന കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേണലിസം ആന്റ്‌ കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്, ടിവി ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം.

ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാനയോഗ്യത. ബിരുദ കോഴ്‌സിന് അവസാന വര്‍ഷ പരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാം. പ്രായം 30 വയസ്സ് കവിയരുത്. പട്ടിക വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെ വയസ്സിളവുണ്ട്. അഭിരുചി പരീക്ഷയുടെയും ഇന്റര്‍വ്യുവിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ പ്രവേശനപരീക്ഷാകേന്ദ്രം ഉണ്ടായിരിക്കും.

അപേക്ഷാഫോറവും പ്രോസ്‌പെക്ടസും മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫീസ് 300 രൂപ. പട്ടികജാതി പട്ടികവര്‍ഗ്ഗ, ഒ ഇ സി വിഭാഗക്കാര്‍ക്ക് 150 രൂപ. അപേക്ഷാഫീസ്, അപേക്ഷയോടൊപ്പം സെക്രട്ടറി, കേരള മീഡിയ അക്കാദമി എന്ന പേരില്‍ എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആയി നൽകണം. ചെക്കും ഫീസ് നല്‍കാത്ത അപേക്ഷകളും സ്വീകരിക്കില്ല.

അപേക്ഷകള്‍ ജൂണ്‍ 25ന് വൈകിട്ട് അഞ്ചുമണിക്കകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചിന്‍- 30 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422275, 2422068, 2100700 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഇമെയില്‍ keralamediaacademy.gov@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here