ഐക്യരാഷ്ട്ര സഭയിൽ വളണ്ടിയർ അവസരം : ജൂൺ ഒന്ന് വരെ അപേക്ഷിക്കാം

1
704

യുനൈറ്റഡ്‌ നാഷൻസ്‌ പോപുലേഷൻ ഫണ്ട്‌ (യു.എൻ.എഫ്‌.പി.എ) ൽ സന്നദ്ധസേവനത്തിന്ന് ജൂൺ ഒന്ന് വരെ അപേക്ഷിക്കാം. 18 വയസ്സിന്റെയും 29 വയസ്സിന്റെയും ഇടയിലുള്ള, ഇംഗ്ലീഷോ അല്ലെങ്കിൽ യു.എൻ ഭാഷകളിൽ മറ്റേതെങ്കിലും ഭാഷയിൽ പ്രാവീണ്യമുള്ളവരോ ആയ ഐക്യരാഷ്ട്രസഭയുടെ മൂല്യങ്ങളോട്‌ പ്രതിബന്ധതയുള്ള യുവാക്കൾക്ക്‌ അപേക്ഷിക്കാം. അതത്‌ മേഖലകളിൽ രണ്ട്‌ വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയമുണ്ടായിരിക്കണം.

തെരെഞ്ഞെടുക്കപ്പെടുന്നവർക്ക്‌ ഐക്യരാഷ്ട്ര സഭയുടെ വിവിധ ഉപഘടകങ്ങളുടെയും കീഴിൽ സന്നദ്ധസേവനം നടത്താൻ അവസരം ലഭിക്കുന്നതിന് പുറമെ പ്രതിമാസ അലവൻസുകളും മറ്റ്‌ ആനുകൂല്യങ്ങളും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്‌ https://www.unfpa.org/updates/strengthening-un-systems-monitoring-and-evaluation-capacity-through-deployment-younghttps:www.unv.org/become-un-youth-volunteer സന്ദർശിക്കുക.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here