കൊച്ചി: നടനും മിമിക്രി താരവുമായ അബി(ഹബീബ് മുഹമ്മദ് 54) അന്തരിച്ചു. രക്തസംബന്ധമായ അസുഖംമൂലം ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കുമ്പോള്‍ ഇന്ന് പുലര്‍ച്ചെ നാലോടെയാണ് അന്ത്യം സംഭവിച്ചത്. അന്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. യുവതാരം ഷൈന്‍ നിഗം മകനാണ്. സുനിതയാണ് ഭാര്യ. അഹാന, അലീന എന്നിവരാണ് മറ്റു മക്കള്‍.
രക്തത്തില്‍ പ്ലേറ്റ്ലെറ്റ്സ് കുറയുന്ന രോഗമായിരുന്നു അബിക്ക്. ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം പലപ്പോഴും സിനിമയില്‍ നിന്നും ഷോകളില്‍ നിന്നും രോഗം മൂലം വിട്ടുനില്‍ക്കുകയായിരുന്നു. മകനും യുവതാരവുമായ ഷൈന്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടനായി വളര്‍ന്നുവരുന്നതിനിടെയാണ് അബിയുടെ അപ്രതീക്ഷിത വിയോഗം.
ആദരാഞ്ജലികൾ….