ആമ്പലും തത്തയും

0
702
athmaonline-arteria-aambalum-thathayum-manikkuttan-ek-fb

മണിക്കുട്ടൻ ഇ കെ

ആരോ ആത്മഹത്യ ചെയ്ത
മുറിയിലാണ് ഞാനിപ്പോൾ.

മുറിയിലെ പഴകിയ ചോരപ്പാടുകൾ,
ഇരുട്ട്, അലർച്ചകൾ,
എന്തൊക്കെയോ മണങ്ങൾ
എല്ലാം ചേർന്ന് പേടിപ്പെടുത്തുന്നു.

എത്ര കുതറിയിട്ടും
ഉണരാനാവാതെ തളരുന്നു.
ഒടുക്കം എല്ലാ കരുത്തും ആവാഹിച്ച
ഒരലർച്ചയിൽ
കൺതുറന്ന് കിതയ്ക്കുന്നു.

ഉണർന്നത്
രണ്ടാം സ്വപ്നത്തിലേക്കായിരുന്നു.

നിറയെ ആമ്പലുകളുള്ള
വയലോരം.
അവൾ എന്നോട് ചേർന്നിരിക്കുന്നു.
ആമ്പലിന്റെ മണം
ഞങ്ങളെ മൂടുന്നു.

സാരിയിൽ എന്തുഭംഗിയെന്ന് പറഞ്ഞതും
രണ്ട് ആമ്പലുകൾ
എന്നെ വന്നു പൊതിഞ്ഞു.
സ്വപ്നമല്ലെന്ന് അറിഞ്ഞിട്ടും
ഉണരല്ലേ എന്ന് പ്രാർത്ഥിക്കുന്നു.

പൊടുന്നനെ പടിഞ്ഞാറ് നിന്ന്,
തണുത്ത കാറ്റിനോപ്പം
കുറേ തത്തകൾ പറന്നു വന്നതും
നേരം പുലർന്നു.

ഇന്നത്തെ പകലിന്
ആമ്പലിന്റെ മണം,
തത്തയുടെ നിറം.

manikkuttan-ek
മണിക്കുട്ടൻ ഇ.കെ

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here